ട്രെയിൻ സർവിസുകളിൽ നിയന്ത്രണം; അഞ്ച് ട്രെയിനുകൾ റദ്ദാക്കി
text_fieldsപാലക്കാട്: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവിസുകളിൽ മാറ്റംവരുത്തിയതായി റെയിൽവേ അറിയിച്ചു.
റദ്ദാക്കിയവ
ഫെബ്രുവരി 10, 17, 24 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ഷൊർണൂർ ജങ്ഷൻ -തൃശൂർ എക്സ്പ്രസ് (06461) സ്പെഷൽ ട്രെയിൻ റദ്ദാക്കി.
06455 നമ്പർ ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ് ഫെബ്രുവരി 10, 17, 24 തീയതികളിലും 06454 കോഴിക്കോട് -ഷൊർണൂർ എക്സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിലും 06470 നിലമ്പൂർ -ഷൊർണൂർ എക്സ്പ്രസ്, 06467 ഷൊർണൂർ - നിലമ്പൂർ എക്സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.
വൈകി ഓടുന്നവ
ഫെബ്രുവരി 10, 11, 17, 24, 25 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്പർ മംഗളൂരു സെൻട്രൽ -തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകി 15.25ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടും.
ഭാഗികമായി റദ്ദാക്കിയവ
ഫെബ്രുവരി 11, 18, 25 തീയതികളിൽ തൃശൂരിൽനിന്ന് പുറപ്പെടുന്ന 16609 തൃശൂർ -കണ്ണൂർ എക്‌സ്പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. ഷൊർണൂർ ജങ്ഷനിൽ ട്രെയിൻ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊർണൂർ ജങ്ഷനിൽനിന്ന് പുറപ്പെടും.
മാർച്ച് രണ്ടിന് ഉച്ചക്ക് 3.50ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ -കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും. ട്രെയിൻ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും.
22638 മംഗളൂരു സെൻട്രൽ -ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഫെബ്രുവരി 15ന് രാത്രി 11.45ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.