ട്രെയിൻ സർവിസുകളിൽ നിയന്ത്രണം
text_fieldsപാലക്കാട്: സേലം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി സുഗമമാക്കാൻ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. നമ്പർ 16843 തിരുച്ചിറപ്പള്ളി ജങ്ഷൻ-പാലക്കാട് ടൗൺ എക്സ്പ്രസ് ഒക്ടോബർ ഒന്നിന് ഉച്ചക്ക് ഒന്നിന് തിരുച്ചിറപ്പള്ളി ജങ്ഷനിൽ നിന്ന് പുറപ്പെടുന്നതിനു പകരം ഉച്ചക്ക് 2.25ന് കരൂരിൽനിന്ന് പുറപ്പെടും. തിരുച്ചിറപ്പള്ളി ജങ്ഷനും കരൂരിനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
ഒക്ടോബർ 03, 05, 07 തീയതികളിൽ ആലപ്പുഴയിൽനിന്ന് 6.00ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 45 മിനിറ്റ് വൈകും.
നമ്പർ 18190 എറണാകുളം ജങ്ഷൻ-ടാറ്റാ നഗർ എക്സ്പ്രസ് ഒക്ടോബർ 03, 05, 07 തീയതികളിൽ എറണാകുളത്തുനിന്ന് 7.15ന് പുറപ്പെടുന്നത് 50 മിനിറ്റ് വൈകുകയും പോത്തന്നൂർ, കോയമ്പത്തൂർ ജങ്ഷൻ വഴി തിരിച്ചുവിടുകയും ചെയ്യും. യാത്രക്കാരുടെ സൗകര്യാർഥം കോയമ്പത്തൂർ ജങ്ഷനിൽ അധിക സ്റ്റോപ്പ് ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.