ഗ്യാസ് സിലിണ്ടറിെൻറ റഗുലേറ്റർ പൊട്ടിത്തെറിച്ച് അപകടം
text_fieldsപേരാമ്പ്ര: ഗ്യാസ് സിലിണ്ടറിെൻറ റഗുലേറ്റർ ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. പുളിയോട്ടുമുക്കിലെ വെള്ളിലോട്ട് ഇമ്പിച്ചാലി മാസ്റ്ററുടെ വീട്ടിലാണ് അപകടം സംഭവിച്ചത്. പുതിയ സിലിണ്ടർ ഉപയോഗിച്ചപ്പോൾ സ്റ്റൗ പ്രവർത്തിച്ചില്ല. തുടർന്ന് വീണ്ടും ഘടിപ്പിച്ചപ്പോൾ റഗുലേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു.
റഗുലേറ്റർ തെറിച്ച് വീടിെൻറ മേൽക്കൂരയിൽ തട്ടി ഷോകേയ്സിന് മുകളിൽ വീണ് കേടുപാടുസംഭവിച്ചു. റഗുലേറ്റർ രണ്ടു കഷണമായി മാറി. ആർക്കും പരിക്കില്ല. ഏതാനും ദിവസം മുമ്പ് പുളിയോട്ടുമുക്കിൽ തന്നെയുള്ള സദനത്തിൽ മനോജ് മാസ്റ്ററുടെയും വാഴയിൽ സജീവെൻറയും വീട്ടിൽ പുതിയ സിലിണ്ടർ സ്റ്റൗവിനോട് ഘടിപ്പിച്ചപ്പോൾ കത്താതിരിക്കുകയും അസ്വാഭാവിക ശബ്ദം അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.
പേരാമ്പ്ര ധീര ഗ്യാസ് ഏജൻസീസിൽ നിന്നു ലഭിച്ച ഇൻഡേൻ സിലിണ്ടറിനാണ് പ്രശ്നങ്ങൾ ഉള്ളത്. അടുത്ത കാലത്ത് വിതരണം ചെയ്ത ഏതാനും സിലിണ്ടറുകൾക്ക് സമാനപ്രശ്നങ്ങൾ ഉണ്ടായതായി പരാതിയുണ്ട്. ബോട്ട്ലിങ് പ്ലാൻറിൽനിന്ന് അളവിൽ കൂടുതൽ ഗ്യാസ് നിറച്ചതിനാലുള്ള മർദമാണ് ഇതിനു കാരണമെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.