രക്ഷക്കെത്തിയ ഫോൺകാളുകൾ ഇനി പുനരധിവാസത്തിനും
text_fieldsകൊച്ചി: നാട് പ്രളയത്തിൽ മുങ്ങി ആയിരങ്ങൾ പല സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ ദിവസങ്ങളിൽ ഐ.ടി- മൊൈബൽ ഫോൺ സംവിധാനങ്ങളിലൂടെ രക്ഷാകരങ്ങളൊരുക്കിയ ഒരു കൂട്ടം യുവാക്കളുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിെലയും 08039237486- നമ്പറില്‍ മിസ്ഡ് കാള്‍ അടിച്ച് രജിസ്റ്റര്‍ ചെയ്തതുമായ രക്ഷാപ്രവർത്തകരിലേക്ക് കൈമാറി ആയിരങ്ങൾക്ക് കൈത്താങ്ങായ സംഘം. രക്ഷാദൗത്യത്തിൽ പങ്കാളികളായ ഇവർ പുനരധിവാസ പ്രവർത്തനങ്ങൾക്കും പുത്തൻ ആശയവുമായി രംഗത്തുണ്ട്. ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ആവശ്യം പ്രത്യേക വെബ്സൈറ്റിലൂടെ പങ്കുവെച്ച് സുതാര്യമായി സഹായം സ്വീകരിക്കുന്ന പദ്ധതിക്ക് സർക്കാർ പിന്തുണ തേടുകയാണിവർ.
ആർച് അസംബ്ലി ഓഫ് റാൻഡംലി കലക്ടഡ് ഹാൻഡ്സ് എന്ന സോഫ്റ്റ് വെയറിലൂടെ ദുരിതബാധിതനായ ഒരാളുടെ ആവശ്യം രജിസ്റ്റർ ചെയ്ത് സഹായിക്കാൻ താൽപര്യമുള്ളയാളെ കണ്ടെത്തി നിറവേറ്റുകയാണിവിടെ. വിവരം സോഫ്റ്റ്വെയറിൽ ടോക്കൺ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ കൂടുതൽ ആളുകൾ ഏറ്റെടുക്കുന്നതാണ് തുടർന്നുള്ള ഘട്ടം. ഇത് യഥാർഥ ആവശ്യക്കാരനാണെന്നും തെറ്റായ വിവരങ്ങളല്ല നൽകിയതെന്നും ഇവരും ടോക്കണുകൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ വ്യക്തമാക്കുന്നു. ഓരോ ടോക്കണിനെയും വ്യക്തിയെയും ബന്ധപ്പെടുന്ന തിരിച്ചറിയൽ സംവിധാനം വെബ്/ഇൻറര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ഈ സോഫ്റ്റ്വെയറില് ഉണ്ടാകും. ഇതിെൻറ അടിസ്ഥാനത്തില്‍ മെഷീന് ഇത് മാർക്ക് ചെയ്യും. നേരിട്ട് ഇങ്ങനെ പരിചയമുള്ളവരെ ‘വെരിഫൈഡ് വളൻറിയര്‍’ എന്ന് അടയാളപ്പെടുത്തും.
ദുരന്തത്തില്പെട്ടയാളെ സാമ്പത്തികമായി സഹായിക്കാന്‍ തയാറുള്ള ഒരാള്‍ ഇത്തരത്തില്‍ ഒരു വെരിഫൈഡ് വളൻറിയറെ വിളിച്ച് ഈ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം ചെലവ് ഏറ്റെടുക്കാമെന്ന് ടിക്കറ്റിൽ രേഖപ്പെടുത്തുന്നതാണ് പദ്ധതി. ഇലക്ട്രിക്കൽ എൻജിനീയറും സ്വതന്ത്ര സോഫ്റ്റ്വെയർ കൺസൾട്ടൻറുമായ സൂരജ് കേണോത്തും ഷെഫീഖ് എന്ന ഐ.ടി പ്രഫഷനലും അടക്കം നിരവധിപേർ നേതൃത്വം നൽകുന്ന സംഘമാണ് പദ്ധതിക്ക് പിന്നിൽ. കേരള നിയമസഭയുടെ ഫ്രീ സോഫ്റ്റ് വെയർ മൈഗ്രേഷന്‍ നേതൃത്വം നൽകിയ വ്യക്തിയാണ് സൂരജ്. ഐ.ടി മേഖലയിലും ഡിസാസ്റ്റര്‍ മാനേജ്മെൻറുമായ ബന്ധപ്പെട്ട മറ്റ് മേഖലകളിലും ശ്രദ്ധേയരായ നിരവധി ആളുകളും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.