Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുൾ ദുരന്തബാധിതരുടെ...

ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം; ഭൂമി ഏറ്റെടുത്താലും കടമ്പകൾ ഏറെ

text_fields
bookmark_border
wayanad landslide
cancel

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ -ചൂ​ര​ൽ​മ​ല ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ​ത്തി​ന് ര​ണ്ടു എ​സ്റ്റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് ഹൈ​കോ​ട​തി പ​ച്ച​ക്കൊ​ടി കാ​ണി​ച്ചെ​ങ്കി​ലും ടൗ​ൺ​ഷി​പ്പ് പ​ദ്ധ​തി​ക്ക് ഇ​നി​യും ക​ട​മ്പ​ക​ൾ ഏ​റെ. സ​ർ​ക്കാ​റി​ൽ​നി​ന്ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക് ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​ന് പു​റ​മേ സ​ർ​ക്കാ​റി​ന് അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി സ​ർ​ക്കാ​ർ​ വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന​തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചേക്കു​ം.

കൂ​ടാ​തെ, സ​ർ​ക്കാ​ർ വി​ല കൊ​ടു​ത്ത് ഏ​റ്റെ​ടു​ക്കു​ന്ന ര​ണ്ടു ഭൂ​മി​യും പാ​ട്ട​ക്ക​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യ​തി​നാ​ൽ സ​ർ​ക്കാ​റി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് കാ​ണി​ച്ച് ജി​ല്ല ക​ല​ക്ട​ർ സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി​യി​ൽ സി​വി​ൽ കേ​സും ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ന്റെ ക​ല്‍പ​റ്റ ബൈ​പാ​സി​നോ​ട് ചേ​ര്‍ന്ന പു​ല്‍പാ​റ ഡി​വി​ഷ​നി​ലെ 78.73 ഏ​ക്ക​റും ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്റേ​ഷ​ന്റെ നെ​ടു​മ്പാ​ല എ​സ്റ്റേ​റ്റി​ലെ 65.41 ഏ​ക്ക​ര്‍ ഭൂ​മി​യു​മാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​തേ​സ​മ​യം, ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ പ​ട്ടി​ക അ​ഞ്ചു മാ​സ​മാ​യി​ട്ടും ത​യാ​റാ​ക്കാ​നാ​യി​ട്ടി​ല്ല. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ പ​രി​ഗ​ണി​ക്കേ​ണ്ട 388 പേ​രു​ടെ ക​ര​ട് പ​ട്ടി​ക ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും വ്യാ​പ​ക പ​രാ​തി​യാ​ണ് ഉ​യ​ർ​ന്ന​ത്. നാ​ലു​മാ​സ​മെ​ടു​ത്ത് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ​നി​ന്ന് അ​ർ​ഹ​രാ​യ നി​ര​വ​ധി പേ​ർ പു​റ​ത്താ​യ​തി​ന് പു​റ​മെ ഇ​ര​ട്ടി​പ്പും മ​രി​ച്ച​വ​ര​ട​ക്കം ക​ട​ന്നു​കൂ​ടി​യ​തു​ം പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.

മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ൽ 502 ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് എ​ഴു​പ​തോ​ളം പേ​ര് ര​ണ്ടു​ത​വ​ണ ഇ​ടം പി​ടി​ച്ചി​ട്ടും ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​വ​രു​ടെ പട്ടിക 388 ലേ​ക്ക് ചു​രു​ങ്ങി​യ​ത്. ന​വം​ബ​ര്‍ 26ലെ ​സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ൽ ക​ര​ട് പ​ട്ടി​ക​യും അ​ന്തി​മ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട സ​മ​യം ന​ല്‍കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം ഉ​ത്ത​ര​വ് തീ​യ​തി മു​ത​ല്‍ 10 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍ക്ക​ക​മാ​ണ് ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

കേ​ന്ദ്രം ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തും കാ​ര്യ​മാ​യി ബാ​ധി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 700 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. 1000 സ്ക്വ​യ​ർ ഫീ​റ്റു​ള്ള ആ​യി​രം വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. റോ​ഡു​ക​ൾ, സ്കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ദു​ര​ന്ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഒ​ന്നും അ​നു​വ​ദി​ച്ചി​ല്ല.

പകരം, ദു​ര​ന്ത​നി​വാ​ര​ണ ചെ​ല​വ് തി​രി​കെ ചോ​ദി​ച്ചതോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു് സഹായം ഉണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​ നിലവിലുണ്ട്. കേ​ന്ദ്ര സ​ഹാ​യ​മി​ല്ലെ​ങ്കി​ലും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഫ​ണ്ട് ക​ണ്ടെ​ത്ത​ൽ ക​ട​മ്പ​​യാ​കും. വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും അ​റു​ന്നൂ​റോ​ളം വീ​ടു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ​ത​ല​ ഏ​കോ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​വ​രു​മാ​യി ജ​നു​വ​രി ആ​ദ്യ​വാ​രം ച​ർ​ച്ച ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.

അ​തി​നി​ടെ, ഇ​ര​ക​ൾ​ത​ന്നെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandRehabilitationWayanad LandslideKerala News
News Summary - Rehabilitation of landslide victims- Even if the land is acquired there are many hurdles
Next Story