രഹ്ന ജയിലിൽ കഴിയുേമ്പാൾ വനിതാ മതിലിെൻറ ഭാഗമാവാൻ കഴിയില്ല -സാറാ േജാസഫ്
text_fieldsതൃശൂർ: രഹ്ന ഫാത്തിമ ജയിലിൽ കിടക്കുന്ന കാലത്തോളം വനിതാ മതിലിെൻറ ഭാഗമാവാൻ തനിക്ക് കഴിയില്ലെന്ന് സാറാ ജേ ാസഫ്. ഇതിലെ രാഷ്ട്രീയ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള തിരിച്ചറിവാണ് തന്നെ തടയുന്നത്. രഹ്ന ഫാത്തിമ ചെയ്ത ക ുറ്റമെന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സാറാ േജാസഫ് ആവശ്യപ്പെട്ടു.
ശബരിമലയിലേക്ക് പോയതോ വസ് ത്രധാരണത്തിലെ പ്രശ്നമോ ആണോ രഹ്ന ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണം. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത ്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോഴാണ് രഹ്നയും ബിന്ദു തങ്കം കല്യാണിയും പോകാൻ ശ്രമിച്ചത്. ഇൗ വിധിയുടെ പേരിൽ വിശ്വാസികളെന്നു പറയുന്ന സ്ത്രീകളാരും മലയിലേക്ക് പോകില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ കരുതുന്നതിനെക്കാൾ ബോധ്യം വളർന്ന സ്ത്രീകളുണ്ട് എന്നതിന് ഉദാഹരണമാണ് രഹ്നയും ബിന്ദുവും. അത് മനസിലാവാതെ പോയത് അവരുടെ കുറ്റമല്ല, സർക്കാറിെൻറ പാളിച്ചയാണ്. ശബരിമലയിൽ ഇന്ന് കാണിക്കുന്ന ജാഗ്രത അന്നുണ്ടായിരുന്നെങ്കിൽ രഹ്നക്കും മറ്റും ഇൗ അവസ്ഥ വരില്ലായിരുന്നു.
വസ്ത്രധാരണമാണ് പ്രശ്നമെങ്കിൽ ശരീരത്തെ പോരാട്ടത്തിെൻറ ആയുധമാക്കുന്ന പെണ്ണുങ്ങളെ കാണാതെ പോയതിെൻറ കുഴപ്പമാണ്. മണിപ്പൂരിൽ പട്ടാളത്തിനെതിെര പരിപൂർണ നഗ്നരായാണ് 20 സ്ത്രീകൾ പ്രതിഷേധിച്ചത്. സോഷ്യൽ മീഡിയയിൽ അവർ ഇട്ട പോസ്റ്റാണ് പ്രശ്നമെങ്കിൽ ആഭാസകരമായ എന്തൊക്കെ തന്നെപ്പോലെ പ്രായമുള്ളവർക്കെതിരെപ്പോലും വരുന്നുെവന്ന് കാണണം. രഹ്നയെപ്പോലുള്ളവർ നടത്തിയ ചുവടുവെപ്പാണ് ഇപ്പോൾ നവോത്ഥാന ചിന്തകൾക്ക് വഴിവെച്ചതെന്ന ചിന്തയെങ്കിലും സർക്കാറിന് ഉണ്ടാവണം-സാറാ ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
രഹ്ന ഫാത്തിമയുടെ ജാമ്യഹരജി 14ലേക്ക് മാറ്റി
കൊച്ചി: മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യംതേടി ബി.എസ്.എൻ.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമ ഹൈകോടതിയിൽ ഹരജി നൽകി. ശബരിമല സന്ദർശനം നടത്തിയ തനിക്കെതിരെ പത്തനംതിട്ട പൊലീസ് അനാവശ്യ കുറ്റംചുമത്തി കേസെടുക്കുകയായിരുന്നെന്നും ഭൂരിപക്ഷത്തിന് വിയോജിപ്പുണ്ടായി എന്നതുകൊണ്ട് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടത് മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ബോധപൂർവം ശ്രമിച്ചു എന്ന വകുപ്പ് പ്രകാരം കേസെടുക്കാൻ കാരണമാകില്ലെന്നും ഹരജിയിൽ പറഞ്ഞു. ഹരജി 14ന് പരിഗണിക്കാൻ മാറ്റി.
സുപ്രീംകോടതി വിധിക്കെതിരെ നടന്ന സംഘര്‍ഷങ്ങളിലെ ബലിയാട് മാത്രമാണ് താന്‍. കേസിലെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ഹരജിയിൽ പറയുന്നു.പഞ്ചദിവ്യ ദേശ ദര്‍ശനം എന്ന സംഘടനയുടെ നേതാവായ വി. രാധാകൃഷ്ണ മേനോെൻറ പരാതിയിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. മുൻകൂർ ജാമ്യഹരജി നേരത്തേ ഹൈകോടതി തള്ളിയിരുന്നു. തുടർന്ന് നവംബർ 27ന് അറസ്റ്റിലായതു മുതല്‍ രഹ്ന ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.