രഹന ഫാത്തിമക്ക് ഹൈകോടതി ജാമ്യം; പമ്പ സ്റ്റേഷൻ പരിധിയിൽ കയറരുത്
text_fieldsകൊച്ചി: മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ബി.എസ ്.എൻ.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. അയ്യപ്പഭക്തരെ അവഹേളിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത് ചൂണ്ടിക്കാട്ടി പഞ്ചദിവ്യദേശ ദര്‍ശനം സംഘടനയുടെ നേതാവായ വി. രാധാകൃഷ്‌ണ മേനോൻ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. മൂന്നുമാസത്തേക്ക് പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതരം പരാമർശങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂെടയും നടത്തരുത്, കേസിൽ തെളിവുനശിപ്പിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകൾ.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കാമെന്ന സുപ്രീം കോടതി വിധിയെത്തുടർന്ന് രഹ്ന ഫാത്തിമ ശബരിമല ദർശനത്തിന് എത്തിയെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന് മടങ്ങേണ്ടി വന്നിരുന്നു. തുടർന്നാണ് ഫേസ്ബുക്കിലെ പോസ്റ്റിെൻറ പേരിൽ ഇവർക്കെതിരെ പരാതിയുണ്ടായത്. ഹൈകോടതി മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്ന് നവംബർ 27നാണ് അറസ്റ്റിലായത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.