മെഡിസെപ്: സ്വകാര്യ ആശുപത്രി ചികിത്സക്ക് വീണ്ടും റീഇംപേഴ്സ്മെന്റ്
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് ചെലവായ പണം മടക്കിക്കിട്ടും. മെഡിസെപ് ഇൻഷുറൻസ് പദ്ധതി നിലവിൽവന്നതോടെ നിർത്തലാക്കിയ ആനുകൂല്യം ധനവകുപ്പ് പുനഃസ്ഥാപിച്ചു.
മെഡിസെപ് വന്നതോടെ ജീവനക്കാരുടെ ചികിത്സക്ക് റീ ഇംപേഴ്സ്മെന്റ് സർക്കാർ ആശുപത്രികളിൽ മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. പരാതി വ്യാപകമായതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കും ആനുകൂല്യം പുനഃസ്ഥാപിച്ചത്.
മെഡിസെപ് പാക്കേജിൽ ഇല്ലാത്ത ചികിത്സകൾ സ്വകാര്യ ആശുപത്രികളിലും ചെയ്യാം. കിടത്തി ചികിത്സക്കും ഒ.പി ചികിത്സക്കും പണം തിരികെ ലഭിക്കും. പലിശരഹിത ചികിത്സ അഡ്വാൻസിനും അർഹതയുണ്ട്.
കേരള ഗവൺമെന്റ് സെർവന്റ്സ് മെഡിക്കൽ അറ്റൻഡൻസ് ചട്ടം (കെ.ജി.എസ്.എസ്.എം.എ) പ്രകാരം എം പാനൽ ചെയ്ത ആശുപത്രികളിലെ ചികിത്സക്കാണ് റീ ഇംപേഴ്സ്മെന്റ് ലഭിക്കുക. മിക്ക സ്വകാര്യ ആശുപത്രികളിലെയും ചികിത്സ വിഭാഗങ്ങൾ ഇതിനകം എംപാനൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.