ഊരിൽ കയറാൻ പാസ്: സർക്കാർ കെടുകാര്യസ്ഥത മറച്ചുവെക്കാനും വംശീയ മതിൽ തീർക്കാനുമുള്ള സർക്കുലർ തള്ളിക്കളയുക -അർച്ചന പ്രജിത്ത്
text_fieldsതിരുവനന്തപുരം: ഊരുകളെ പാർട്ടി ഗ്രാമങ്ങളാക്കാനും സർക്കാരിന്റെ കെടുകാര്യസ്ഥത മറച്ചു വെക്കാനുമുള്ള സർക്കുലർ തള്ളിക്കളയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്.
ആദിവാസി ഊര് സന്ദർശനം 14 ദിവസം മുമ്പ് അപേക്ഷ നൽകി പാസ് നേടുന്നവർക്ക് മാത്രമാക്കി നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ ഉത്തരവ് വംശീയ മതിൽ തീർത്ത് ആദിവാസി സമൂഹത്തെ പൊതുസമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തുന്നതാണ്. ആദിവാസി സമൂഹങ്ങൾക്കിടയിൽ സാമൂഹികമായ ഇടപെടൽ നടത്തുന്ന സന്നദ്ധ ശ്രമങ്ങളെ ഇല്ലാതാക്കുകയും സർക്കാർ വീഴ്ചകൾ മറച്ചുവെക്കാനും വഴിയൊരുക്കുന്നതാണ് ഈ ഉത്തരവ്.
പട്ടിണി മരണങ്ങൾ, ശിശു മരണങ്ങൾ, സർക്കാർ ഫണ്ടുകളിലെ ക്രമക്കേട് എന്നിവ പൊതു സമൂഹത്തിൽ ഉയർത്തിക്കൊണ്ട് വരുന്നതിൽ വ്യത്യസ്ത സാമൂഹിക പ്രസ്ഥാനങ്ങളുടെ ഈ മേഖലയിലെ സാന്നിദ്ധ്യം സഹായകരമായിട്ടുണ്ട്. ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കിക്കൊണ്ടും എസ്.ടി പ്രമോട്ടർമാരായി സി.പി.എം പ്രവർത്തകരെ മാത്രം നിയമിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരസ്പര സഹവർത്തിത്തത്തിനു വിലങ്ങു നിൽക്കുന്ന വംശീയമായ സർക്കാർ ഉത്തരവിനെതിരെ ബഹുജനങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്ന് വരേണ്ടതുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.