Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ​ല അ​തോ​റി​റ്റി​യു​ടെ...

ജ​ല അ​തോ​റി​റ്റി​യു​ടെ ഭൂ​മി​യി​ൽ വീ​ടു നി​ർ​മി​ക്കാ​ൻ അ​നു​മ​തി​; ഇബ്രാഹീം കുഞ്ഞിനെതിരായ ഹരജി തള്ളി

text_fields
bookmark_border
ജ​ല അ​തോ​റി​റ്റി​യു​ടെ ഭൂ​മി​യി​ൽ വീ​ടു നി​ർ​മി​ക്കാ​ൻ അ​നു​മ​തി​; ഇബ്രാഹീം കുഞ്ഞിനെതിരായ ഹരജി തള്ളി
cancel

മൂ​വാ​റ്റു​പു​ഴ: കേ​ര​ള ജ​ല അ​തോ​റി​റ്റി​യു​ടെ ഭൂ​മി​യി​ൽ വീ​ടു നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യും പ​ണ​വും ന​ൽ​കി എ​ന്ന് ആ​രോ​പി​ച്ച്​ മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹീം കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ന​ൽ​കി​യ ഹ​ര​ജി​യാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​ത്.

ക​ള​മ​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ പ​ള്ളി​ലാം​ക​ര ഭാ​ഗ​ത്ത് കേ​ര​ള ജ​ല അ​തോ​റി​റ്റി വ​ക ഭൂ​മി​യി​ൽ അ​ഞ്ച്​ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ അ​നു​മ​തി​യും വീ​ട്​ നി​ർ​മി​ക്കാ​ൻ തു​ക​യും അ​നു​വ​ദി​ച്ച​ത് ക്ര​മ​വി​രു​ദ്ധ​മാ​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര​ജി. 2015ൽ ​ന​ൽ​കി​യ ഹ​ര​ജി​യി​ൽ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഭൂ​മി​യി​ൽ വീ​ട്​ നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത് സ​ർ​ക്കാ​റാ​ണെ​ന്നും അ​തി​ൽ മ​ന്ത്രി​യെ പ്ര​തി​യാ​ക്കു​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ്​ ഹ​ര​ജി ത​ള്ളി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijilanceibrahim kunju
News Summary - rejected the petition against the Ibrahim kunju
Next Story