സ്വർണക്കടത്തും ലഹരി റാക്കറ്റും തമ്മിൽ ബന്ധം –ഇ.ഡി
text_fieldsകൊച്ചി: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇ.ഡി അസിസ്റ്റൻറ് ഡയറക്ടർ പി. രാധാകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ബംഗളൂരു നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അധികൃതരാണ് സ്വർണക്കടത്തിൽ ലഹരിമരുന്ന് കേസിലെ പ്രതികൾ സഹായികളായി പ്രവർത്തിച്ചതിനെപറ്റി സൂചന നൽകിയത്. അന്വേഷണത്തിെൻറ വിശദാംശങ്ങൾ കൈമാറാൻ ഇ.ഡിയോട് എൻ.സി.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഉന്നതനെ ചോദ്യം ചെയ്തുവരുന്നതായി റിപ്പോർട്ടിലുണ്ട്. എന്നാൽ, റിപ്പോർട്ടിലെവിടെയും പേര് പരാമർശിച്ചിട്ടില്ലെങ്കിലും ബുധനാഴ്ച ചോദ്യം ചെയ്ത ബിനീഷ് കോടിയേരിയെയാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇരുപതിലധികം പേരെ ചോദ്യം ചെയ്തുവരുകയാണെന്നും ഇ.ഡി വ്യക്തമാക്കി. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ജാമ്യം നൽകിയാൽ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. കൂടുതൽ പ്രതികെള ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യം നൽകരുതെന്നും ഇ.ഡി ആവശ്യപ്പെട്ടു. റിപ്പോർട്ട് പരിഗണിച്ച കോടതി സ്വപ്ന സുരേഷ് അടക്കം മൂന്ന് പ്രതികളെയും ഇൗ മാസം 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കോയമ്പത്തൂരിൽ റെയ്ഡ്; അറസ്റ്റ്
കോയമ്പത്തൂർ: സ്വപ്ന സുരേഷ് മുഖ്യപ്രതിയായ സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധെപ്പട്ട ഇടനിലക്കാരനെ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അറസ്റ്റ് ചെയ്തു. സ്വർണാഭരണ നിർമാണ കേന്ദ്രം ഉടമ കോയമ്പത്തൂർ ടി.കെ. മാർക്കറ്റിന് പിൻഭാഗത്ത് കറുപ്പകൗണ്ടർ വീഥി പവിഴം സെക്കൻഡ് സ്ട്രീറ്റിലെ ജെ. നന്ദഗോപാൽ (42)ആണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ ബുധനാഴ്ച രാവിലെ ആറു മുതൽ 10 വരെ ഡി.എസ്.പി ഷാഹുൽ ഹമീദിെൻറ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നെത്തിയ നാലംഗ സംഘം പരിശോധന നടത്തി 38 പവൻ സ്വർണാഭരണവും 2.75 ലക്ഷം രൂപയും കണ്ടെടുത്തു. അനധികൃതമായി എത്തിച്ച സ്വർണം ആഭരണങ്ങളാക്കി ജ്വല്ലറികളിൽ വിൽപന നടത്തിയതിെൻറ രേഖകളും ലഭിച്ചിട്ടുണ്ട്. സ്വപ്നയും നന്ദഗോപാലും തമ്മിൽ പണമിടപാട് നടത്തിയതായി വ്യക്തമായി.
വീടിെൻറ താഴത്തെ നിലയിൽ ശ്രീ സെന്തൂർ ജുവൽസ് എന്ന പേരിൽ സ്വർണാഭരണ നിർമാണശാലയും മുകളിൽ കുടുംബത്തോടൊപ്പം താമസവുമായിരുന്നു. നന്ദഗോപാലിനെ കസ്റ്റഡിയിലെടുത്ത് റേസ്കോഴ്സിലെ എൻ.െഎ.എ ഒാഫിസിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നന്ദഗോപാലിെൻറ സ്വർണാഭരണ നിർമാണ ശാലയിൽ 20ലേറെ പേർ ജോലി ചെയ്യുന്നുണ്ട്. സ്വർണ ബാറുകൾ ഉരുക്കി ആഭരണങ്ങളാക്കി മാറ്റി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ജ്വല്ലറികളിൽ വിതരണം ചെയ്യുന്ന നന്ദഗോപാൽ രണ്ടുവർഷം മുമ്പ് മുംബൈയിൽ ഹവാല തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്നു. കുറഞ്ഞ കാലയളവിനിടെയാണ് വൻ സാമ്പത്തിക വളർച്ച നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.