ചട്ടങ്ങളിലെ ഇളവ്: വിനാശനീക്കവുമായി നിർമാണ-രാഷ്ട്രീയ ലോബി
text_fieldsതിരുവനന്തപുരം: വൻകിടക്കാർക്ക് അനുകൂലമായി കെട്ടിടനിർമാണചട്ടങ്ങളിൽ ഇളവ് നൽകാൻ നിർമാണ-രാഷ്ട്രീയ ലോബി നീക്കം ശക്തമാക്കി. 20,000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളുടെ അടിത്തറ കെട്ടാൻ മണ്ണെടുക്കുന്നതിന് പെർമിറ്റ് എടുക്കേണ്ടതില്ലെന്ന മന്ത്രിസഭ തീരുമാനമാണ് ഇതിൽ ഒടുവിലത്തേത്.
ഇതിെൻറ ചുവടുപിടിച്ച് വൻകിട നിർമാതാക്കൾക്ക് അനുകൂലമായി ചട്ടങ്ങളിൽ ഇളവ് നൽകാൻ ഉദ്യോഗസ്ഥർക്കുമേൽ കടുത്ത സമ്മർദമാണുള്ളത്. ഇത് സുരക്ഷിതമല്ലാത്ത ബഹുനില കെട്ടിട നിർമാണങ്ങൾക്കും പാരിസ്ഥിതിക നാശത്തിനുമാകും വഴിവെക്കുക.
കേരള കെട്ടിടനിർമാണ ചട്ടങ്ങളിൽ സുപ്രധാനമായ ചില വ്യവസ്ഥകൾ അഴിച്ചുപണിയാനുള്ള നീക്കമാണ് നടക്കുന്നത്. 15 മീറ്ററിൽ കൂടുതൽ ഉയരത്തിൽ നിർമിക്കുന്ന ബഹുനില കെട്ടിടങ്ങളുടെ വശങ്ങളിൽ അഞ്ച് മീറ്റർ വിടണമെന്ന വ്യവസ്ഥ ഒരു മീറ്ററായി ചുരുക്കണമെന്ന നിലപാടാണ് രാഷ്ട്രീയനേതൃത്വത്തിന്. പല ബഹുനില കെട്ടിടങ്ങൾക്കും ഭൂമിനിരപ്പിൽനിന്ന് താഴേക്ക് രണ്ടിലധികം ഫ്ലോറുകളുണ്ട്.
വശങ്ങളിൽ ഒരു മീറ്റർ വിടണമെന്ന നിർദേശം നടപ്പായാൽ തൊട്ടടുത്ത കെട്ടിടങ്ങൾക്ക് ഭീഷണിയുണ്ടാവുന്നതിലേക്കാവും നയിക്കുക. ഒാരോ ബഹുനില കെട്ടിടത്തിെൻറയും ഉയരത്തിനനുസരിച്ച് ഭൂമിനിരപ്പിൽ സ്ഥലം വിടണമെന്ന വ്യവസ്ഥയിലും മാറ്റംവരുത്താൻ നീക്കമുണ്ട്. നേരേത്ത ഒരു മീറ്റർ മാത്രം സ്ഥലം വിടുകയും മുകൾനിലകൾ നിർമിക്കുേമ്പാൾ അത് അവിടെ ക്രമീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിലെ അപാകത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതനുസരിച്ചാണ് 2019ൽ ഭേദഗതി വരുത്തിയത്. നിർമാതാക്കളും ഭരണ, പ്രതിപക്ഷ രാഷ്ട്രീയക്കാരും ഒത്തൊരുമിച്ചാണ് നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം. അതുകൊണ്ട് തദ്ദേശവകുപ്പ് വഴിയുള്ള നീക്കത്തിനെതിരെ രാഷ്ട്രീയഅപസ്വരം ഉയരുന്നുമില്ല.
20,000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളുടെ അടിത്തറ കെട്ടാൻ മണ്ണെടുക്കുന്നതിന് പെർമിറ്റ് വേണ്ടെന്ന തീരുമാനം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. കേരള മൈനർ മിനറൽ കൺസെഷൻ ചട്ടത്തിലെ 14ാം വ്യവസ്ഥയാണ് ഇതിനായി ഭേദഗതി ചെയ്തത്.
ഭൂമി വാങ്ങി ബഹുനില കെട്ടിടം നിർമിക്കുന്ന കമ്പനികൾ അയൽവീടുകൾക്ക് ബലക്ഷയം വരുത്തുന്ന തരത്തിൽ ഭൂമി തോണ്ടാൻ ഇത് ഇടയാക്കും. എതിർക്കുന്നവരെ കൈക്കരുത്തും രാഷ്ട്രീയസമ്മർദവും വഴി നിശ്ശബ്ദരാക്കാനും ഇത് ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.