ഡ്രൈവിങ് ടെസ്റ്റിൽ ഇളവ്; സി.ഐ.ടി.യു സമരം അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‍കരത്തിൽ ഇളവുകൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ സി.ഐ.ടി.യു സമരം അവസാനിപ്പിച്ചു. ഒരു ദിവസം 30 ടെസ്റ്റുകളെന്ന നിർദേശം പിൻവലിച്ച് 40 ടെസ്റ്റുകൾ നടത്താമെന്നാണ് പുതിയ ഉത്തരവ്.
ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ആറുമാസത്തിനുള്ളിൽ മാറ്റണം. വാഹനങ്ങളിൽ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാൻ മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
ഈ നിര്‍ദേശങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്. ഉത്തരവിറങ്ങിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു. തീരുമാനം പിന്നീട് അറിയിക്കുമെന്ന് ഐഎൻടിയുസിയും സമരം തുടരുമെന്ന് സ്വതന്ത്ര സംഘടനകളും അറിയിച്ചു. പരിഷ്കരണ നടപടികൾ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡ്രൈവിംഗ് സ്കൂൾ ഉടമകളും സംഘടനകളും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യാനാകില്ലെന്ന് ഹർജി പരിഗണിച്ചുകൊണ്ട് ഹൈകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.