ഭൂപരിധിയിൽ ഇളവ് : മാർഗ നിർദേശങ്ങൾ തയാറാക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ച് ഉത്തരവ്
text_fields
കോഴിക്കോട് : ഭൂപരിധിയിൽ ഇളവ് നൽകുന്നതിനുള്ള മാർഗ നിർദേശങ്ങളും വ്യവസ്ഥകളും ക്രോഡീകരിച്ച് ഭേദഗതി നിർദേശങ്ങൾ നൽകുന്നതിന് സെക്രട്ടറിതല സമിതി രൂപീകരിച്ച് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന്റെ ഉത്തരവ്. 1963 ലെ ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 81(മൂന്ന്) പ്രകാരം പൊതു താൽപര്യം പരിഗണിച്ച് ഭൂപരിധിയിൽ ഇളവ് നൽകാനാണ് തീരുമാനം.
ചീഫ് സെക്രട്ടറി, റവന്യൂ- ധനകാര്യ വകുപ്പുകളുടെ അഡീഷണൽ സെക്രട്ടറിമാർ, വ്യവസായം, ടൂറിസം, ആരോദ്യം, ഉന്നതിവിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരാണ് സമിതിയിലുള്ളത്. നിലവിലെ നിയമപ്രകാരം ഭൂപരിധിയിൽ കമ്പനികൾക്കും വ്യക്തികൾക്ക് ഇളവ് നൽകാനാവില്ല. സംസ്ഥാനത്ത് മൂലധന നിക്ഷേപം നടത്താനെത്തുന്ന കമ്പനികൾക്ക് ഭൂമി ഇളവ് നൽകാനാണ് നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചത്.
ഭൂപരിധി ഇളവ് ഉത്തരവിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. 1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഭൂപരിധിയിൽ ഇളവനുവദിക്കുന്നതിന് മാർഗനിർദേശങ്ങളും വ്യവസ്ഥകളും ഉൾക്കൊള്ളിച്ച ഉത്തരവുകളിലാണ് ഭേദഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.