ലൈസൻസ് പുതുക്കലിന് ഇളവ്, ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരു വർഷത്തിനുള്ളിൽ പിഴയില ്ലാതെ പുതുക്കാം. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയാല്‍ ആയിരം രൂപ പിഴ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്ത ത വരുത്തുന്നതുവരെ പിഴയില്ലാതെ പുതുക്കാം. എന്നാൽ, കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഴയൊടുക്കണമെന്ന് മാത്രമല്ല, ലേണേഴ്സ് എടുത്ത് വീണ്ടും പ്രായോഗിക ക്ഷമത പരീക്ഷക്ക് വിധേയരാകണം.
ഇതുസംബന്ധിച്ച് നേരത്തേ തീരുമാനമായെങ്കിലും കഴിഞ്ഞദിവസമാണ് മോേട്ടാർ വാഹനവകുപ്പ് ഉത്തരവിറക്കിയത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ കര്‍ശന നിബന്ധനകളാണ് കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലുള്ളത്. ഇതിനെതിരെ എതിര്‍പ്പുയര്‍ന്നതാണ് ഇളവ് അനുവദിക്കാന്‍ കാരണം.
വലിയ വാഹനങ്ങള്‍ ഒാടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സോ ബാഡ്ജോ രണ്ടിലേതെങ്കിലും ഒരെണ്ണത്തിെൻറ കാലാവധി തീര്ന്നിട്ടില്ലെങ്കില് ടെസ്റ്റ് നടത്താതെ പുതുക്കി നല്‍കും. ടാക്സി വാഹനങ്ങളോടിക്കാന്‍ എട്ടാം ക്ലാസ് പാസാകേണ്ടെന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥ അതേപടി നടപ്പാക്കാനും ഗതാഗതവകുപ്പ് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.