അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും മോചനം; വിയ്യൂരിൽ അതിസുരക്ഷ
text_fieldsതൃശൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന വ്യാഴാഴ്ച ജയിൽ മോചിതരാകുന്നതിെൻറ ഭാഗമായി വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ സുരക്ഷ കർശനമാക്കി.അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് സുരക്ഷ വർധിപ്പിച്ചത്. അതോടൊപ്പം പട്രോളിങും ശക്തമാക്കി.
ബുധനാഴ്ച രാവിലെ എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവും ജാമ്യവ്യവസ്ഥയിലെ ബോണ്ട് തയാറാക്കലും വൈകിയതോടെ അലെൻറയും താഹയുടെയും മോചനം വ്യാഴാഴ്ചയിലേക്ക് നീണ്ടു. സ്വാതന്ത്ര്യ ദിനത്തിൽ മാവോവാദികൾ ബഹളമുണ്ടാക്കുകയും ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്ത വിവാദമുണ്ടായപ്പോഴും അലനും താഹയും ജയിൽ നടപടികളുമായി സഹകരിച്ചിരുന്നെന്നാണ് ജയിൽ അധികൃതരുടെ റിപ്പോർട്ട്.
സ്വപ്ന സുരേഷടക്കമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളെ വിയ്യൂരിലേക്ക് മാറ്റിയതോടെ ഇവിടെ സുരക്ഷ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മാവോവാദി ഡാനിഷ് ജാമ്യത്തിലിറങ്ങിയ ഉടൻ കോഴിക്കോട്ടുനിന്നുള്ള എ.ടി.എസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ മനുഷ്യാവകാശ-പൗരവാകാശ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചിരുന്നു. അലനും താഹക്കും ജാമ്യം ലഭിച്ചതറിഞ്ഞപ്പോൾ ചില മനുഷ്യാവകാശ പ്രവർത്തകർ ജയിൽ പരിസരത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.