Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 8:59 PM IST Updated On
date_range 11 Oct 2017 8:59 PM ISTഉപതെരഞ്ഞെടുപ്പിനിടെ സോളാർ റിപ്പോർട്ട് പുറത്തുവിട്ടത് നാലാംകിട രാഷ്ട്രീയം– എ.കെ ആൻറണി
text_fieldsbookmark_border
ന്യൂഡൽഹി: വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത് നാലാംകിട രാഷ്ട്രീയ നടപടിയാണെന്ന് കോൺഗ്രസ് നേതാവ് എ.കെ ആൻറണി. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ തരംതാണ നടപടിയാണെന്നും അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അന്വേഷണത്തിലൂടെ കോണ്‍ഗ്രസ് നേതൃനിരയെ പ്രതിക്കൂട്ടിൽ നിർത്തി കോണ്‍ഗ്രസിന്‍റെ അടിത്തറ തകർക്കാമെന്നത് സർക്കാരിന്‍റെ വ്യാമോഹമാണെന്നും ആൻറണി ഡൽഹിയിൽ പറഞ്ഞു.
കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം കോണ്‍ഗ്രസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story