തടവുകാരുടെ പരിശോധനയിൽ പ്രായോഗിക തടസ്സമുണ്ടെന്ന്
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് ജയിലിൽനിന്ന് വിട്ട യച്ചവരുടെ പട്ടിക പരിശോധിക്കണമെന്ന ഹൈകോടതി നിർദേശം നടപ്പാക്കുന്നതിൽ പ്രായോഗ ിക ബുദ്ധിമുട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. അന്ന് വിട്ടയച്ച പലരും ജീവിച്ചിരിപ്പുണ ്ടോയെന്ന കാര്യത്തിൽപോലും വ്യക്തതയില്ലെന്ന് അവർ പറയുന്നു. പത്തുവർഷം തടവ് പൂർത്തിയാക്കിയ 209 പേരെയാണ് 2011ൽ വിട്ടയച്ചത്. വിട്ടയച്ചവരുടെ പട്ടിക ഗവർണർ പരിശോധിച്ചശേഷം അനർഹരായവരുണ്ടെങ്കിൽ ബാക്കി തടവ് ശിക്ഷ അനുഭവിക്കാനുള്ള നടപടിയെടുക്കണമെന്നാണ് ഹൈകോടതിയുടെ നിർദേശം. ഓരോരുത്തരെ സംബന്ധിക്കുന്ന രേഖകൾ പരിശോധിക്കുന്നതും പ്രയാസകരമാണ്. ജയിൽമോചിതരായ പലരും കുടുംബജീവിതം നയിക്കുന്നുണ്ടാകും. അതിനാൽ, അനർഹരാണെന്ന് കണ്ടെത്തുന്നവരെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ച് വീണ്ടും ജയിലിലടയ്ക്കുന്നത് സാമൂഹിക പ്രശ്നമാകുമെന്ന ആശങ്കയും സർക്കാറിനുണ്ട്. ആ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താകും സുപ്രീംകോടതിയെ സമീപിക്കുക.
തടവുകാരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും അറുന്നൂറിലധികം തടവുകാരെ ഒരുമിച്ച് മോചിപ്പിച്ചു. ഇതിന് തുടര്‍ച്ചയായാണ് കേരളവും തടവുകാരെ മോചിപ്പിച്ചത്.
യുവമോർച്ച നേതാവും അധ്യാപകനുമായിരുന്ന കെ.ടി. ജയകൃഷ്ണനെ വധിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി, സി.പി.എം പ്രവർത്തകൻ അച്ചാരുപറമ്പത്ത് പ്രദീപൻ അടക്കം 209 തടവുകാരെ 2011 ഫെബ്രുവരി 18നാണ് വിട്ടയച്ചത്. സെൻട്രൽ ജയിലിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പട്ടികയിൽ ഇടംനേടിയിരുന്നു. പ്രദീപനെ മോചിപ്പിക്കുന്നത് രാഷ്ട്രീയ വിവാദമാകുമെന്നതിനാൽ തൽക്കാലം മോചിപ്പിക്കാതിരിക്കാൻ ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽനിന്ന് ഇടപെടലുണ്ടായി. കണ്ണൂരിലെ ചില സി.പി.എം നേതാക്കൾ പ്രദീപനുവേണ്ടി വാദിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. പ്രദീപനെ വിട്ടയക്കാനുള്ള നടപടി ജയകൃഷ്ണെൻറ മാതാവ് ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു. പിന്നീട് ആ ഹരജി പിന്‍വലിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വനിതയടക്കം 39 തടവുകാരെയാണ് വിട്ടയച്ചത്. ഭൂരിഭാഗം പേരും ജീവപര്യന്തം തടവുകാരായ സി.പി.എം പ്രവർത്തകരായിരുന്നു. ചീമേനി തുറന്ന ജയിൽനിന്ന് 24, തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് 28, നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് 111, വിയ്യൂർ ജയിലിൽനിന്ന് ഏഴ് എന്നിങ്ങനെയാണ് തടവുകാരെ വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.