കേരളത്തിലെ ഔഷധവിപണി പിടിക്കാൻ റിലയൻസ്
text_fieldsതൃശൂർ: കേരളത്തിലെ ഔഷധ വിതരണ വിപണനമേഖലയെ വിഴുങ്ങാൻ കുത്തക ഭീമനായ റിലയൻസ് രംഗത്ത്. റിലയൻസ് ഫ്രഷ് രീതിയിൽ 14 ജില്ലകളിലും ചെറുകിട ഇംഗ്ലീഷ് മരുന്ന് കടകൾ തുറക്കാനാണ് ശ്രമം. ആദ്യഘട്ടത്തിൽ മുഴുവൻ ജില്ലകളിലും ചുരുങ്ങിയത് മൂന്ന് ഔട്ട്ലെറ്റുകൾ 'റിലയൻസ് സ്മാർട്ട് പോയിൻറ്സ്' എന്ന പേരിൽ തുറക്കാനാണ് നീക്കമെന്നറിയുന്നു. ഔഷധങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, കോസ്മറ്റിക്സ്, ഭിന്നശേഷി സഹായ ഉപകരണങ്ങൾ എന്നിവയുമായാണ് കേരള വിപണി തേടുന്നത്. നിേത്യാപയോഗ സാധനങ്ങളുടെ വിപണിയായ റിലയൻസ് ഫ്രഷിന് കേരളത്തിൽ ലഭിച്ച സ്വീകാര്യതയാണ് ഔഷധവിപണിയിൽ കാൽ വെക്കാൻ കാരണം. ഫൈസർ അടക്കം കോവിഡ് വാക്സിൻ വിപണി തേടുേമ്പാൾ ശാസ്ത്രീയമായി അവ സൂക്ഷിക്കാൻ അനുയോജ്യമായ ശേഖരണകേന്ദ്രങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ട്. ജനുവരിയിൽ ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്.
ഒരു വർഷം മുമ്പ് തന്നെ പ്രമുഖ സ്വകാര്യ ഫാർമസ്യൂട്ടിക്കൽ വിതരണ വിപണന സോഫ്റ്റ്െവയർ കമ്പനിയെ റിലയൻസ് വിപണി പഠനം നടത്താൻ ഏൽപ്പിച്ചിരുന്നു. ഇൻഷുറൻസ് മേഖലയെ ഔഷധ വിപണിയുമായി ബന്ധിപ്പിക്കുകയെന്ന ദീർഘലക്ഷ്യവും മുന്നിലുണ്ട്. ഇതിലൂടെ റിലയൻസ് ഇൻഷുറൻസ് കമ്പനിയുടെ മുന്നേറ്റവും ഒൗഷധവിപണി പിടിക്കലുമാണ് ലക്ഷ്യമിടുന്നതെത്ര. ജില്ലകളിൽ അനുഭവ സമ്പന്നരായ ഫാർമസിസ്റ്റുകളെ തേടി സോഷ്യൽ മീഡിയയിൽ അടക്കം ഇതിനകം പരസ്യം നൽകി.
അനുഭവ സമ്പന്നർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ 5000 രൂപ വരെ കൂടുതൽ നൽകാനാണ് തീരുമാനം. ഔഷധ വിപണിയെ വിഴുങ്ങാൻ എത്തുന്ന കുത്തകക്കെതിരെ യോജിച്ച തന്ത്രം മെനയുകയാണ് ചെറുകിട ഔഷധ വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.