Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്തിന്​ നേരിയ...

മലപ്പുറത്തിന്​ നേരിയ ആശ്വാസം; ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കിൽ കുറവ്​

text_fields
bookmark_border
malappuram lokdown
cancel
camera_alt

 ട്രി​പ്​​ൾ ലോ​ക്​ ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച മ​ല​പ്പു​റ​ത്ത്​ നോ​ർ​ത്ത്​ സോ​ൺ ​െഎ.​ജി അ​ശോ​ക്​ യാ​ദ​വ്​ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി എ​സ്. സു​ജി​ത്​ ദാ​സ്, മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി സു​ദ​ർ​ശ​ന​ൻ

എ​ന്നി​വ​ർ സ​മീ​പം

മലപ്പുറം: ട്രിപ്പിൾ ലോക്​ഡൗൺ തുടരുന്ന മലപ്പുറം ജില്ലക്ക്​ ആശ്വാസമായി ​ടെസ്റ്റ്​പോസിറ്റിവിറ്റി നിരക്കിൽ കുറവ്​. 4,751 പേർക്കാണ്​ മലപ്പുറം ജില്ലയിൽ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 21.62 ശതമാനമാണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​.

കഴിഞ്ഞ ദിവസം 5315 പേർക്കാണ്​ മലപ്പുറം ജില്ലയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. 26.57 ശതമാനമായിരുന്നു​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. രോഗികളുടെ എണ്ണത്തിലും ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കിലും മലപ്പുറം ജില്ലയിൽ നേരിയ കുറവ്​ രേഖപ്പെടുത്തുകയാണ്​.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മലപ്പുറം ജില്ലയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്നില്ലെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. രോഗികളുടെ എണ്ണം കുറയാത്തതിനാൽ തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ട്രിപ്പിൾ ലോക്​ഡൗൺ പിൻവലിച്ചിട്ടും മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19malappuram
News Summary - Relief for Malappuram; Decreased test positivity rate
Next Story