വ്യാജ രേഖ ചമച്ച് ആഡംബര കാർ രജിസ്റ്റർ ചെയ്ത കേസ്: കോടതിയിൽ ഹാജരാകേണ്ട; സുരേഷ് ഗോപിക്ക് ആശ്വാസം
text_fieldsകൊച്ചി: പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷന് വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം. വിചാരണ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി സമർപ്പിച്ച റിവിഷൻ ഹരജിയിലാണ് ഹൈകോടതി ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്.
2010 ജനുവരിയിൽ കൊച്ചിയിൽ നിന്ന് വാങ്ങിയ രണ്ട് ആഡംബര കാറുകൾ വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു എന്ന കേസുമായി ബന്ധപ്പെട്ടാണു ഹൈക്കോടതിയിലെ കേസ്.
പുതുച്ചേരിയിൽ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സർക്കാരിലേക്ക് കിട്ടേണ്ട നികുതിപ്പണമായ 18 ലക്ഷം രൂപ വെട്ടിച്ചെന്നാണു കേസ്. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
പുതുച്ചേരിയിൽ 2009 മുതൽ വീട് വാടക്ക് എടുത്തിരുന്നുവെന്നും ബന്ധുക്കൾ കൈകാര്യം ചെയ്യുന്ന കൃഷിഭൂമിയുണ്ടെന്നും ഹരജിയിൽ പറയുന്നുണ്ട്. എന്നാൽ മേൽവിലാസം കേരളത്തിലായത് കൊണ്ട് ഇവിടെ തന്നെ നികുതിയടക്കണമെന്ന വാദം നിയമവിരുദ്ധമാണെന്നാണ് ഹരജിയിൽ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.