വിട്ടുപോയ വിമതരിൽ ഒരാൾ തിരിച്ചെത്തി; തൃക്കാക്കരയിൽ യു.ഡി.എഫിന് ആശ്വാസം
text_fieldsതൃക്കാക്കര നഗരസഭയിൽ യു.ഡി.എഫിന് ആശ്വാസം. യു.ഡി.എഫ് വിട്ട നാല് വിമതരിൽ ഒരാൾ തിരിച്ചെത്തിയതോടെ ഭരണ പ്രതിസന്ധി ഒഴിവായിരിക്കുകയാണ്. 33ാം വാർഡ് കൗൺസിലർ വർഗീസ് പ്ലാശ്ശേരി ആണ് യു.ഡി.എഫിലേക്ക് തിരിച്ചെത്തിയത്. വർഗീസ് പ്ലാശ്ശേരി തിരിച്ചെത്തിയതോടെ 22 പേരുടെ പിന്തുണയായി. തൃക്കാക്കര നഗരസഭയിൽ 43 അംഗങ്ങളാണുള്ളത്. യു.ഡി.എഫിനുള്ള പിന്തുണ തുടരുമെന്ന് വർഗീസ് പ്ലാശ്ശേരി അറിയിച്ചു.
നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായതിനിടയിലാണ് യു.ഡി.എഫിന് ഭരണം നഷ്ടമാവുന്ന സാഹചര്യമുണ്ടായത്. യു.ഡി.എഫിനൊപ്പം നിന്ന നാല് വിമതന്മാരെ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ് കൂടെക്കൂട്ടിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
43 അംഗ തൃക്കാക്കര നഗരസഭയിൽ യു.ഡി.എഫിന് 21, എൽ.ഡി.എഫിന് 17, കോണ്‍ഗ്രസ് വിമതർ അഞ്ച് എന്നിങ്ങനെയാണ് അംഗ സംഖ്യ. വിമതരെ ഒപ്പം കൂട്ടി കഴിഞ്ഞ രണ്ടര വർഷം, ഐ ഗ്രൂപ്പിലെ അജിത തങ്കപ്പൻ നഗരസഭ ഭരിച്ചു. മുൻ നിശ്ചയിച്ച പ്രകാരം എ ഗ്രൂപ്പിന് ചെയർപേഴ്സൺ സ്ഥാനം വിട്ടുകൊടുക്കാൻ അജിത തങ്കപ്പൻ തയ്യാറായില്ല. അജിതയെ രാജിവെപ്പിച്ച് എ ഗ്രൂപ്പിലെ രാധാതങ്കമണിയെ ചെയർപേഴ്സണാക്കാൻ യു.ഡി.എഫിനകത്ത് ചർച്ച തുടരുമ്പോഴാണ് എൽ.ഡി.എഫ് വിമതരെ കൂടെ നിർത്താൻ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.