മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: പരാതി പരിഹാര സെൽ തുറന്ന് ധനവകുപ്പ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് വിശദീകരണം നൽകുന്നതിനും പരാതി പരിഹരിക്കുന്നതിനുമായി ധനവകുപ്പിന് കീഴിൽ പ്രത്യേക സെൽ പ്രവർത്തനമരാംഭിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് താൽക്കാലികമായി ഇത്തരമൊരു സംവിധാനത്തിന് രൂപംനൽകിയത്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കമുള്ള വ്യാജപ്രചാരണങ്ങൾ തടയലും ഇക്കാര്യങ്ങളിൽ കൃത്യമായ വിശദീകരണം നൽകലുമാണ് ലക്ഷ്യം. ജോയന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനാണ് മേൽനോട്ട ചുമതല. 833009 1573 ഫോൺ നമ്പർ വഴിയും cmdrf.cell@gmail.com ഇ-മെയിൽ വഴിയും പരാതികൾ സെല്ലിനെ അറിയിക്കാം.
ദുരുപയോഗ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്യു.ആർ കോഡ് വഴി ഏർപ്പെടുത്തിയിരുന്ന സംഭാവന സ്വീകരിക്കൽ സംവിധാനം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യു.പി.ഐ ക്യു.ആര് കോഡ് നല്‍കിയിരുന്നു. കോഡ് മാറ്റി നൽകിയാൽ മറ്റൊരു അക്കൗണ്ടിലേക്കാകും പണമെത്തുക. ഇതിനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ക്യു.ആർ കോഡ് പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.