നിപയിൽ ആശ്വാസം; ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്
text_fieldsകോഴിക്കോട്: ബുധനാഴ്ച വൈകീട്ട് വരെ പരിശോധിച്ച സാമ്പിൾ ഫലങ്ങളെല്ലാം നെഗറ്റിവായതോടെ കോഴിക്കോട്ടെ നിപ രോഗ ഭീതിയകലുന്നു.
പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 36 പേരുടെ പരിശോധന ഫലങ്ങളാണ് ബുധനാഴ്ച നെഗറ്റീവായതെന്ന് കലക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതോടെ പരിശോധിച്ച 46 പേർക്കും രോഗമില്ലെന്നതാണ് ആശ്വാസമേകുന്നത്. വ്യാഴാഴ്ച രാവിലെ 15 ഫലങ്ങൾകൂടി അറിയാം. സമ്പർക്കപ്പട്ടികയിൽ നിലവിൽ 265 പേരാണുള്ളത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ 62 പേർ നീരീക്ഷണത്തിലുണ്ട്. 12 പേർക്ക് ചെറിയ തോതിൽ പനിയുണ്ടെങ്കിലും നില തൃപ്തികരമാണ്. മറ്റ് ജില്ലകളിലെ 47 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിശോധനഫലം നെഗറ്റിവായവർ മൂന്നു ദിവസം കൂടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരും. വീടുകളിൽ സൗകര്യമുണ്ടെങ്കിൽ മൂന്ന് ദിവസത്തിന് ശേഷം അങ്ങോട്ട് മാറ്റും. നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിെൻറ പ്രദേശമായ പാഴൂരിൽ 4995 വീടുകളിൽ സർവേ നടത്തി. 27536 പേരെ വളണ്ടിയർമാർ നേരിട്ട് കണ്ടതായും മന്ത്രി പറഞ്ഞു.
പനി ലക്ഷണമുള്ള 44 പേരുണ്ട്. കോഴിക്കോട് താലൂക്കിൽ നിർത്തിവെച്ച കോവിഡ് വാക്സിനേഷൻ നിപ കണ്ടയ്ൻമെൻറ് സോണിലൊഴികെ പുനരാരംഭിക്കും. പനി ലക്ഷണമുള്ളവർ വാക്സിനെടുക്കാൻ വരരുതെന്നും വീണ ജോർജ് അറിയിച്ചു. വവ്വാലുകളുടെ അഞ്ച ് സാമ്പിളുകൾ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
സാമ്പിളുകൾ ശേഖരിക്കാൻ എൻ.ഐ.വി സംഘത്തിെൻറ തലവനും കോഴിക്കോട്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.