ഭരണപക്ഷത്ത് ആശ്വാസം,ഒത്തുകളിയെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലും സ്വർണക്കടത്ത് വിവാദം മുഖ്യ ആയുധമാക്കി പ്രതിപക്ഷം നീങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് സർക്കാറിനും എൽ.ഡി.എഫിനും ആശ്വാസമായി. എന്നാൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രിയുടെ അഡീ. ൈപ്രവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എന്നിവരിലേക്കുള്ള അന്വേഷണം ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ശക്തമാക്കുകയാണ് യു.ഡി.എഫ്. നൂറ് ദിവസത്തോളം ജയിലിൽ കിടന്നിട്ടും ശിവശങ്കർ വഴി സർക്കാറിനെതിരെ എന്തെങ്കിലും തെളിവ് ഒപ്പിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം വിജയിക്കാത്തതിൽ ഭരണപക്ഷം ആഹ്ലാദിക്കുന്നു. ശിവശങ്കർ അറസ്റ്റിലായപ്പോൾ അദ്ദേഹം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും ഉന്നതർ കുടുങ്ങുമെന്നുമായിരുന്നു യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും വാദം.
തദ്ദേശ തെരഞ്ഞെടുപ്പിലും ഇൗ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യപ്രതി സ്വപ്നയുമായുള്ള ബന്ധം വ്യക്തമായതിനെ തുടർന്ന് പദവികളിൽ നിന്നെല്ലാം മാറ്റി ശിവശങ്കെറ സംരക്ഷിച്ചില്ലെന്ന് വരുത്തിത്തീർത്ത സർക്കാറും മുഖ്യമന്ത്രിയും അദ്ദേഹം ജയിലിൽ കിടന്ന ഒാരോദിവസവും കടുത്ത സമ്മർദത്തിലായിരുന്നു. മാധ്യമങ്ങളും പ്രതിപക്ഷവും നിത്യേന ശിവശങ്കറിെൻറ പങ്കാളിത്തം സംബന്ധിച്ച നിരവധി വിവരങ്ങളാണ് പുറത്തുവിട്ടത്. എന്നാൽ ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരായ പ്രത്യാക്രമണം കടുപ്പിക്കും. സ്വർണക്കടത്തിൽ വമ്പൻ സ്രാവുകളുണ്ടെന്ന് പ്രചാരണം നടത്തിയ പ്രതിപക്ഷത്തോട് ആ സ്രാവുകൾ എവിടെയെന്നുള്ള ചോദ്യമാകും ഉന്നയിക്കുക.
വലിയ താൽപര്യത്തോടെ ആരംഭിച്ച ഇൗ കേസുകളുടെ അന്വേഷണം ഇഴയുന്നതും ശിവശങ്കറിെൻറ ജാമ്യവുമെല്ലാം സി.പി.എം-ബി.ജെ.പി ഒത്തുകളിയാണെന്ന വാദമാകും യു.ഡി.എഫ് ഉയർത്തുക. സ്വർണക്കടത്തിൽ ഉന്നതർ കുടുങ്ങുമെന്ന് ആവർത്തിച്ചിരുന്ന ബി.ജെ.പി നേതൃത്വമാണ് ഫലത്തിൽ വെട്ടിലായത്. കേസിൽ എൻ.െഎ.എ കുറ്റപത്രം സമർപ്പിക്കുകയും കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കുന്ന നടപടിയിലേക്ക് കടക്കുേമ്പാഴും കൂടുതൽ ഉന്നതരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. ആ സാഹചര്യത്തിൽ യു.ഡി.എഫിെൻറ ആരോപണങ്ങൾക്ക് ബി.ജെ.പിക്ക് മറുപടി പറയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.