യുവതിയെ മതം മാറ്റി കടത്തിയെന്ന കേസ്: പ്രതികളെ റിമാൻഡ് ചെയ്തു
text_fieldsകൊച്ചി: യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിെച്ചന്ന കേസിൽ പിടിയിലായ രണ്ട് പ്രതികളെ 30 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പറവൂർ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് (48) എന്നിവരെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനി നൽകിയ പരാതിയിലാണ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ ചേംബറിലാണ് ഇരുവരെയും ഹാജരാക്കിയത്.
പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനാലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. യുവതിയുമായി അടുപ്പത്തിലായിരുന്ന, ഇപ്പോൾ വിദേശത്തുള്ള മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. ഇയാൾ തന്നെ മതം മാറ്റി വ്യാജ വിവാഹ സർട്ടിഫിക്കറ്റിൽ സൗദി അറേബ്യയിലെത്തിച്ച് സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
നേരത്തേ റിയാസ് ഹേബിയസ് കോർപസ് ഹരജി നൽകിയതിനെത്തുടർന്ന് ഹൈകോടതിയിലെത്തിയ യുവതി അയാൾക്കൊപ്പം പോകണമെന്ന് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഫയാസിെൻറ പറവൂരിലെ വീട്ടിലും മാഞ്ഞാലിയിലെ വാടകവീട്ടിലുമായി കുറച്ചുനാൾ കഴിഞ്ഞശേഷം സന്ദർശനവിസയിൽ ഇരുവരും സൗദിയിലേക്ക് പോവുകയായിരുന്നു. റിയാസിെൻറ അടുത്ത ബന്ധുവാണ് ഫയാസ്. യുവതിയെ മാഞ്ഞാലിയിൽ താമസിപ്പിക്കാൻ സഹായം നൽകിയതിനാണ് സിയാദിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.