മതത്തെ അപകീർത്തിപ്പെടുത്തി കലാപത്തിന് ശ്രമം: പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
text_fieldsനാദാപുരം: മതത്തെ അപകീർത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമത്തിൽ നാദാപ ുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കണ്ടതും കേട്ടതും പരിപാടിയിലെ ദൃശ്യങ്ങളിൽ ‘ഒരു മതത്തിലുള്ളവരെ വിശ്വസിക്കരുതെ’ന്ന് ഇംഗ്ലീഷിൽ വ്യാജമായി എഴുതിച്ചേർത്ത് പ്രചരിപ്പിക്കുന്നതിനെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.
2010 ഒക്ടോബർ 21ന് വൈകീട്ട് തൂണേരി കുഞ്ഞിപ്പുര മുക്കിൽ സൈനികൻ സജിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് മതസ്പർധക്ക് ഇടയാക്കുംവിധം പ്രചരിപ്പിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 153 എ വകുപ്പ് (മതസ്പർധയുണ്ടാക്കി കലാപത്തിനുള്ള നീക്കം) പ്രകാരമാണ് കേസെടുത്തത്. അക്രമത്തിൽ പരിക്കേറ്റ് സൈനികൻ സജിൻ ആറു മാസത്തോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സൈനിക ആശുപത്രിയിലും ചികിത്സയിലായിരുന്നു.
കേസിെൻറ വിചാരണ കോഴിക്കോട് സെഷൻസ് കോടതിയിൽ നടന്നുവരുകയാണ്. ഈ മാസം 27ന് കേസിെൻറ വിധി വരാനിരിക്കെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് സൈബർ സെല്ലിെൻറ സഹായം തേടിയിട്ടുണ്ട്. ദൃശ്യങ്ങൾ ഫോർേവഡ് ചെയ്യുന്നവർക്കെതിരെയും കേസെടുക്കാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.