മതസംഘടനകൾ ചാമ്പ്യന്മാരാകാൻ ശ്രമിക്കരുത് –മന്ത്രി എ.കെ. ബാലൻ
text_fieldsകൽപറ്റ: പൗരത്വ ഭേദഗതി നിയമത്തിെൻറ പേരിൽ മതസംഘടനകളും മതരാഷ്ട്രീയ സംഘടനകളും ചാമ്പ്യന്മാരാകാൻ ശ്രമിക്കരുതെന്ന് മന്ത്രി എ.കെ. ബാലൻ. പൗരത്വ ഭേദഗതി മതപരമായ പ്രശ്നമല്ല, ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും എതിരായ പ്രശ്നമാണ്. സുൽത്താൻ ബത്തേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരെ കേരളം ഒരുമിച്ചു നിൽക്കുകയാണ്. നിയമത്തിെൻറ പേരിൽ മുതലെടുപ്പിന് ശ്രമിക്കുന്നവരുണ്ട്. മതസംഘടനകൾ അവർക്ക് അവസരങ്ങൾ ഉണ്ടാക്കരുത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെയാണ് കേന്ദ്രസർക്കാർ ഭരണഘടന വിരുദ്ധമായ നിയമം പാസാക്കിയത്. പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത നിയമമാണിത്. അതുകൊണ്ടാണ് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
ഹർത്താൽ വേണമോ വേണ്ടയോ എന്ന് പ്രഖ്യാപിച്ചവർതന്നെയാണ് തീരുമാനിക്കേണ്ടത് -മന്ത്രി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.