മതധ്രുവീകരണം സാമൂഹിക സൗഹാർദത്തെ തകർക്കും; ജനാധിപത്യം അപകടത്തിലാക്കുന്ന സാഹചര്യമെന്ന് ലത്തീൻ കത്തോലിക്ക സഭ
text_fieldsതിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദത്തെ തകർക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ലത്തീൻ കത്തോലിക്ക സഭ സർക്കുലർ. ലത്തീൻ കത്തോലിക്ക പള്ളികളിൽ വായിച്ച സർക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലിക പ്രസ്ഥാനങ്ങളും രാജ്യത്തിന്‍റെയും ഭരണഘടനയുടെയും ബഹുസ്വര ധാർമികതയെ തകർക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരെ അക്രമങ്ങൾ പതിവ് സംഭവമാണെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
2014ൽ ക്രൈസ്തവർക്ക് നേരെ 147 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2023ൽ 687ലേക്ക് ഉയർന്നു. രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാർച്ച് 22ന് പള്ളികളിൽ ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കാനും ഇന്ത്യൻ കത്തോലിക്ക സഭ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.