കേരള സ്റ്റോറി പ്രചരിപ്പിക്കുന്നവര്‍ കള്ളം പ്രചരിപ്പിക്കുന്നവരുടെ ഉപകരണം ആയി മാറരുതെന്ന് മത പണ്ഡിതര്‍
text_fieldsതിരുവനന്തപുരം : കേരള സ്റ്റോറി പ്രചരിപ്പിക്കുന്നവര്‍ കള്ളം പ്രചരിപ്പിക്കുന്നവരുടെ ഉപകരണം ആയി മാറരുതെന്ന് മത പണ്ഡിതര്‍. സിനിമയിലുള്ളത് പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യമാണെന്നു പാളയം ഇമാം വി.പി ഷുഹൈബ് മൗലവി പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. സിനിമ പ്രചരിപ്പിക്കുന്നവര്‍ കള്ളം പ്രചരിപ്പിക്കുന്നവരുടെ ഉപകരണം ആയി മാറരുത് എന്നും പാളയം ഇമാം പറഞ്ഞു.
ലൗ ജിഹാദ് ഇല്ലെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മടവൂര്‍. അങ്ങനെ മതത്തിലേക്ക് ഒരാളും വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. തിരുവനന്തപുരത്തെ ബീമാപ്പള്ളിയിലെ പെരുന്നാള്‍ പ്രാര്‍ഥനയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു.
പാളയം പള്ളിയില്‍ നടന്ന നമസ്കാരച്ചടങ്ങില്‍ സ്ഥാനാര്‍ഥികളായ ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്തു. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കണ്ണൂരിലാണ്. കോഴിക്കോട്ടെ ചടങ്ങില്‍ എം.കെ.രാഘവനും എളമരം കരീമും എത്തി. മലപ്പുറം മേൽമുറി ഗ്രാൻറ് മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.