മതമൂല്യങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം -സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: മതമൂല്യങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ നടപടി വേണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സൗഹൃദ സംഗമത്തോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹം, ദയ, കരുണ, സൗഹാർദം തുടങ്ങിയ മതമൂല്യങ്ങൾ പൊതുവിദ്യാഭ്യാസ സിലബസിൽ പഠിപ്പിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ പഠിപ്പിക്കുന്നു. എന്നാൽ, അതേ ഭക്ഷണം ദാനം ചെയ്യുന്നത് മനുഷ്യസ്നേഹമാണ്. അതുവഴി ദൈവത്തിലേക്ക് അടുക്കാൻ സാധിക്കുന്നു.
മതമൂല്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരളത്തിലുടനീളം നടത്തിയ സൗഹൃദ സംഗമങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്. വിദ്യാലയങ്ങളിൽ സൗഹൃദ കൂടിച്ചേരലുകൾ നടക്കണം. അതിന് സർക്കാർ നിർദേശം നൽകണം. ജില്ലതലത്തിൽ നടത്തിയ സൗഹൃദ സംഗമം ഇനി മണ്ഡലം-പഞ്ചായത്ത് തലങ്ങളിലും സംഘടിപ്പിക്കും. വലിയ പിന്തുണയാണ് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ലഭിച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.