റിമാൻഡ് പ്രതി മരിച്ചു; കസ്റ്റഡി മർദനമെന്ന് ആരോപണം
text_fieldsകോട്ടയം: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍ കഴിയുന്നതിനിടെ മരിച്ചു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഈസ്മഈലിെൻറ മകൻ ഷഫീഖാണ് (35)കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. എന്നാൽ, ഷഫീഖിെൻറ തലയിലും മുഖത്തും മർദനമേറ്റതിെൻറ പാടുകളുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
കൊച്ചി കാക്കനാട് ജില്ല ജയിലിനോടനുബന്ധിച്ച ബോസ്റ്റൽ സ്കൂൾ ക്വാറൻറീൻ സെൻററിൽ റിമാൻഡിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച ഉച്ചക്ക് 12ന് തലകറങ്ങി വീണതിനെ തുടർന്ന് ജയിൽ അധികൃതർ ആദ്യം എറണാകുളം ജില്ല ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. അപസ്മാരബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജയിൽ അധികൃതർ പറയുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ തലക്കുള്ളിൽ രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ തീരുമാനിക്കുകയും ചെയ്തു. ഇതിനുള്ള തയാറെടുപ്പുകൾക്കിടെ ബുധനാഴ്ച ൈവകീട്ട് മൂന്നോടെ മരിക്കുകയായിരുന്നു.
ശസ്ത്രക്രിയക്കായി തലമുടി ഷേവ് ചെയ്തപ്പോൾ തലയുടെ വിവിധ ഭാഗങ്ങളിലും മുഖത്തും മർദനമേറ്റെന്ന് തോന്നിക്കുന്ന പാടുകൾ കണ്ടു. ഇത് കസ്റ്റഡിയിൽ മർദനമേറ്റതിേൻറതാണെന്നാണ് സംശയം. മർദമേറ്റതിെൻറ പാടുകളുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ, പോസ്റ്റ്മോർട്ടത്തിനുശേഷമേ ഇത് എങ്ങനെയുണ്ടായതാണെന്ന് പറയാനാകൂവെന്ന് ഇവർ പറയുന്നു.
സർക്കാർ സഹായം നൽകാമെന്ന് വിശ്വസിപ്പിച്ച് വയോധികയിൽനിന്ന് 3000 രൂപയും സ്വർണക്കമ്മലും തട്ടിയെടുത്തെന്ന കേസിൽ എറണാകുളം ഉദയംപേരൂർ പൊലീസ് തിങ്കളാഴ്ചയാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം മെഡിക്കൽ കോളജ് മെഡിസിൻ യൂനിറ്റ് മേധാവി ഷീല കുര്യൻ പറഞ്ഞു.
അതേസമയം, സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ഷഫീഖിെൻറ ബന്ധുക്കൾ ആവശ്യപ്പെട്ടു. പൊലീസ് മര്‍ദിക്കാതെ തലയിൽ മുറിവ് ഉണ്ടാകില്ലെന്നും സംഭവത്തിൽ ദുരൂഹതയുെണ്ടന്നും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.