Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂജപ്പുര ജയിലിൽ...

പൂജപ്പുര ജയിലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
deadbody
cancel

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. പോത്തന്‍കോട് സ്വദേശി ബിജു (47)വാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 5.45ന് വാര്‍ഡന്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് സെല്ലിലെ ഗ്രില്‍ വാതിലിനു മുകളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ ബിജുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മോഷണക്കേസില്‍ ആറ്റിങ്ങല്‍ പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കേ പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിജുവിനെ കഴിഞ്ഞ നവംബര്‍ 24നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poojapura jail
News Summary - Remand accused hanged in Poojapura jail
Next Story