കോവിഡ് ചികിത്സ കേന്ദ്രത്തിൽനിന്നും റിമാൻഡ് പ്രതി ചാടിേപ്പായി
text_fieldsഅഞ്ചരക്കണ്ടി (കണ്ണൂർ): അഞ്ചരക്കണ്ടിയിലെ കണ്ണൂർ ജില്ല കോവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും റിമാൻഡ് പ്രതിയായ രോഗി ചാടിപ്പോയി. കാസർകോട് മാങ്ങാെട്ട റംസാൻ സൈനുദ്ദീനാണ് (22) കടന്നുകളഞ്ഞത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുമ്പ് തോട്ടടയിലെ ക്വാറൻറീൻ കേന്ദ്രത്തിൽനിന്നും ഇയാൾ ചാടിപ്പോയിരുന്നു. പിന്നീട് പിടികൂടുകയായിരുന്നു.
ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം നൽകുമ്പോൾ റംസാൻ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. ഉച്ചഭക്ഷണ സമയത്താണ് കാണാതായ വിവരം അറിയുന്നത്. ഒരു കേസിൽ റിമാൻഡിലായ ഇയാളെ ഞായറാഴ്ച വൈകീട്ടാണ് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ഇവിടെ പ്രവേശിപ്പിച്ചത്. ചാടിപ്പോയ സമയം നീല ടീ ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അഞ്ചരക്കണ്ടിയിലെ കോവിഡ് സെൻററിൽ നിന്നും രണ്ടാം തവണയാണ് രോഗി ചാടിപ്പോവുന്നത്. കഴിഞ്ഞ മാസം 24ന് ഇരിട്ടി ആറളം സ്വദേശി ദിലീപും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. കോവിഡ് ചികിത്സ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയാണ് ഇടക്കിടെ രോഗികൾ ചാടിപ്പോവാൻ കാരണമെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.