ബിനോയിക്കെതിരെ പരാമർശം: വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുംമുമ്പ് പരിശോധിക്കും –സ്പീക്കർ
text_fieldsതിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണെൻറ മകന് ബിനോയിക്കെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞയാഴ്ച ഉന്നയിച്ച സബ്മിഷനിലെ ചില ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിയമസഭയെ അറിയിച്ചു.
ഇൗ സബ്മിഷെൻറ വിവരങ്ങള്‍ നിയമസഭ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് ഉന്നയിച്ച ക്രമപ്രശ്നത്തിന് മറുപടി നല്‍കുകയായിരുന്നു സ്പീക്കര്‍. സബ്മിഷനിലെ ചില ഭാഗങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കത്തുകള്‍ ലഭിച്ച സാഹചര്യത്തിൽ അത് പരിശോധിച്ച് നടപടി സ്വീകരിച്ചശേഷം മാത്രമേ പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് സ്പീക്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.