പി. ജയരാജെൻറ പരാതി: കെ.കെ. രമ മൊഴിനൽകി
text_fieldsകോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെ കൊലപാതക കേസ് പ്രതിയെന് ന് വിളിച്ച സംഭവത്തിൽ ആർ.എം.പി നേതാവ് കെ.കെ. രമ തെരഞ്ഞെടുപ്പ് നോഡൽ ഒാഫിസർ മുമ്പാകെ മൊഴിനൽകി. ബുധനാഴ്ച രാവിലെ 11നാണ് രമ എ.ഡി.എം ഇ.പി. മേഴ്സി മുമ്പാകെ ഹാജരായി മൊഴി നൽകിയത്. പരാതി സംബന്ധിച്ച് വ്യക്തതയില്ലെന്ന് അറിയിച്ചതോെട ഏപ്രിൽ 17ന് വിചാരണക്ക് ഹാജരാകാൻ രമയോട് എ.ഡി.എം ആവശ്യപ്പെട്ടു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രമക്കെതിരെ കേസെടുത്തത്. പി. ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തിൽ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നായിരുന്നു പരാതി.
കൊലക്കേസ് പ്രതിയെ മറ്റെന്ത് വിളിക്കുമെന്ന് സി.പി.എം വ്യക്തമാക്കട്ടെയെന്ന് രമ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ കേരളത്തിലാദ്യമല്ല. പരാതിയുടെ പകർപ്പ് വാങ്ങിയിട്ടുണ്ടെന്നും വിശദ മറുപടി നല്‍കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.