ഓർമകളില്‍ ക്യാപ്റ്റൻ ലക്ഷ്മി
text_fieldsഇന്ത്യയുടെ ചരിത്ര താളുകളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ആനക്കരയുടെ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഓർമക്ക് എട്ടാണ്ട്. 2012 ജൂലൈ 23-നാണ് സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിറഞ്ഞുനിന്ന ധീരവനിത ഡോ. ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ വേർപിരിഞ്ഞത്. ദേശീയ പ്രസ്ഥാനത്തിെൻറ വേരുകൾ ആഴ്ന്ന് കിടക്കുന്ന ആനക്കര വടക്കത്ത് തറവാട്ടിൽ പിറന്ന ലക്ഷ്മി, സ്കൂൾ കാലഘട്ടത്തിൽതന്നെ ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമായി വിദേശ വസ്ത്ര ബഹിഷ്കരണമുൾപ്പടെ നടത്തി സമര നായികയായി.
മദിരാശിയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിനു ശേഷം ഡോക്ടർ ലക്ഷ്മിയായി സിംഗപ്പൂരിൽ ആരോഗ്യ സേവനം ചെയ്തു. സുഭാഷ് ചന്ദ്രബോസ് രൂപവത്കരിച്ച ഐ.എൻ.എയുടെ ലേഡി റെജിമെൻറിെൻറ നേതൃത്വമായി ക്യാപ്റ്റൻ ലക്ഷ്മിയായി ഒരു കൈയില്‍ സ്റ്റെതസ്കോപ്പും മറുകൈയില്‍ നിറത്തോക്കുമായി വനാന്തരങ്ങളിലുൾെപ്പടെ പോരാട്ടം നടത്തി.
ഇന്ത്യയിലേക്ക് മടങ്ങിയെത്തി കാൺപൂരിൽ ഒരു ക്ലിനിക് തുടങ്ങിയ കാലഘട്ടം മുതൽ ജീവിതത്തിെൻറ അവസാന നാളുകളിൽ 97 വയസ്സു വരെയും ആഴ്ചയിലെ ഏഴു ദിവസവും ദിവസത്തിലെ പരമാവധി സമയവും ജാഗ്രതയോടെ സാമൂഹിക സേവനം നടത്തി. ഒരു നാടിെന മുഴുവൻ ചേർത്ത് പിടിച്ചു ആത്മ ബലം നൽകി. സി.പി.എമ്മിെൻറ ഭാഗമായി പ്രവർത്തിക്കുകയും നേതൃത്വത്തിലെത്തുകയും ചെയ്തു. 1981ൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ രൂപവത്കരിച്ച കാലം മുതൽ ദേശീയ നേതാവായി പ്രവർത്തിച്ച ഡോ. ക്യാപ്റ്റൻ ലക്ഷ്മി 2002 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി.
തെൻറ എല്ലാ തിരക്കുകൾക്കിടയിലും ഇടക്കിടക്ക് കേരളത്തിലെ വിവിധ പരിപാടികൾക്കായി വരുമ്പോഴൊക്കെ ആനക്കരയിലെത്തുമായിരുന്നു. ഒാർമയുടെ ജാലകത്തിൽ കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായാതെ ആനക്കര വടക്കത്തെ ഉമ്മറത്ത് ഇപ്പോഴും ലക്ഷ്മിയേട്ത്തിയുണ്ട്. യാത്ര പറഞ്ഞ് മടങ്ങുേമ്പാൾ മുഷ്ടി ചുരുട്ടി ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്ന, പോരാട്ട വീര്യം ജീവിതാന്ത്യംവരെ മനസ്സിൽ സൂക്ഷിച്ച ആ ധീര വനിത. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിെൻറ ജീവിതം ആനക്കരക്കും വടക്കത്ത് തറവാട്ടിനും എന്നും വഴിവെളിച്ചമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.