അപൂർവതയേറെ; രാഷ്ട്രീയ റെക്കോഡുകളും
text_fieldsആലപ്പുഴ: ഗൗരിയമ്മയുടെ അപൂർവതകൾ ഏറെയാണ്. സംസ്ഥാനത്തെ ആദ്യമന്ത്രിസഭാംഗം, ആദ്യവനിത മന്ത്രി, കൂടുതൽ കാലം മന്ത്രിയും എം.എൽ.എയുമായ വനിത, ഇടതുപക്ഷ ഭരണത്തിലും െഎക്യജനാധിപത്യമുന്നണിയിലും ഒരേപോലെ മന്ത്രിസ്ഥാനം അലങ്കരിച്ച വനിത, ഒരേസമയം ഭാര്യയും ഭർത്താവും മന്ത്രിസഭയിൽ അംഗങ്ങൾ തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിലെ ഒട്ടനവധി റെക്കോഡുകൾ ഗൗരിയമ്മക്ക് മാത്രം സ്വന്തമായുള്ളതാണ്.
അതിലൊന്ന് രാഷ്ട്രീയകേരളം താരപ്പകിട്ടോടെ ആഘോഷിച്ച ടി.വി. തോമസുമായുള്ള വിവാഹമായിരുന്നു. കേരളത്തിലെ മന്ത്രിമാർ തമ്മിലുള്ള ആദ്യവിവാഹമായിരുന്നു അത്.
ഇടത്-വലത് മുന്നണകളിലായി ആറ് മന്ത്രിസഭകളിൽ അംഗമായി സുപ്രധാനമായ വിവിധ വകുപ്പുകൾ കൈകാര്യംചെയ്തു. തിരു-കൊച്ചി ഭൂനികുതി നിയമം, കുടിയൊഴിപ്പിക്കൽ നിയമം, ഭൂസംരക്ഷണനിയമം, സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം, അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം, മുദ്രപ്പത്ര നിയമം, ജന്മിക്കരം ഒഴിവാക്കൽ നിയമം, പാട്ടക്കുടിയാൻ നിയമം, ജപ്തി നിയമം, അഴിമതി നിരോധനനിയമം, വനിത കമീഷൻ ആക്ട് എന്നിവയെല്ലാം പ്രാബല്യത്തിലാക്കിയത് ഗൗരിയമ്മയുടെ കാലത്താണ്.
3,966 ദിവസം ഇടതുമന്ത്രിസഭയിലും 1819 ദിവസം യു.ഡി.എഫ് മന്ത്രിസഭയിലും അംഗമായി.
5815 ദിവസം മന്ത്രിയും 16,345 ദിവസം എം.എൽ.എയുമായെന്നതും ചരിത്രനേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.