എൻ. രാജേഷ് അനുസ്മരണം 14ന്
text_fieldsഎൻ. രാജേഷ്
കോഴിക്കോട്: കേരള പത്രപ്രവർത്തക യൂനിയൻ നേതാവും മാധ്യമം ന്യൂസ് എഡിറ്ററുമായിരുന്ന എൻ. രാജേഷിെൻറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ.രാജേഷ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ 14ന് അനുസ്മരണ പരിപാടി നടത്തും. നിയമസഭ സ്പീക്കർ എം.ബി. രാജേഷ് 'മാധ്യമം, സമൂഹ മാധ്യമം, അഭിപ്രായ സ്വാതന്ത്ര്യം' വിഷയത്തിൽ സംസാരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10.30ന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിലാണ് പരിപാടി. കേരള പത്ര പ്രവർത്തക യൂനിയൻ പ്രസിഡൻറ് കെ.പി. റെജി അനുസ്മരണ പ്രഭാഷണം നടത്തും. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കേരള പ്രസ് അക്കാദമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ, ദേവഗിരി സി.എം.ഐ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോണി കാഞ്ഞിരത്തിങ്കൽ, ഇന്ത്യൻ യൂത്ത് അസോസിയേഷൻ മാനേജിങ് ട്രസ്റ്റി ഡോ.എം. സുധീർ എന്നിവർ സംസാരിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരിപാടി. ഫേസ്ബുക് ലൈവിലൂടെയും യുട്യൂബിലൂടെയും പരിപാടി വീക്ഷിക്കാൻ സൗകര്യമൊരുക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എം. ഫിറോസ് ഖാൻ അറിയിച്ചു. ട്രസ്റ്റ് സെക്രട്ടറി കമാൽ വരദൂർ, സി. വിനോദ് ചന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.