അന്ന് കരുണാകരൻ ചോദിച്ചു; എന്തു പിള്ള, ഏതു പിള്ള...?
text_fieldsപിള്ളയുടേത് രാജ്യദ്രോഹ കുറ്റമാണെന്നും അതിൽ രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞായിരുന്നു മുഖ്യമന്ത്രി കരുണാരൻ ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്. പിള്ള സംഭവം തീരുമാനമാകാതെ നീണ്ടപ്പോൾ പത്രപ്രവർത്തകർ മുഖ്യമന്ത്രി കെ. കരുണാകരനോട് ആ വിഷയം ചോദിച്ചു. 'എന്തു പിള്ള.... ഏതു പിള്ള...?' എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. കേരള രാഷ്ട്രീയത്തിൽപല സന്ദർഭങ്ങളിലും ഉദ്ധരിക്കപ്പെട്ട ഒരു പ്രയോഗമായി ആ വാക്കുകൾ മാറി. ഒരുവർഷത്തോളം പുറത്തുനിർത്തിയതിനു ശേഷം അദ്ദേഹത്തെ കരുണാകരൻവീണ്ടും മന്ത്രിസഭയിലെടുത്തു.
Also Read:മുന്നാക്ക ചെയർമാൻ ഇടത്തും വലത്തും
പഞ്ചാബ് മോഡൽ പ്രസംഗം ശരിയായിരുന്നുവെന്ന് 2010ൽ പിള്ള തറപ്പിച്ചു പറയുകയുണ്ടായി. താൻ നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തിനൊപ്പം നിന്നിരുന്നെങ്കിൽ കേരളം ഭരിക്കാൻ കഴിയുന്ന വൻ ശക്തിയായി കേരള കോൺഗ്രസ് മാറുമായിരുന്നുവെന്നായിരുന്നു പിള്ളയുടെ വാദം. അന്ന് കെ. കരുണാകരനും കെ.എം. മാണിയും ചേർന്ന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് പിള്ള വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.