അധ്യാപക ബാങ്ക് പുതുക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ തസ്തിക നിർണയ നടപടികൾ അന്തിമഘട്ടത്തിലെത്തിയതോടെ അധ്യാപക ബാങ്ക് പുതുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. തസ്തിക നഷ്ടമായി പുറത്താകുന്ന സംരക്ഷണത്തിന് അർഹതയുള്ള അധ്യാപകരെ ഉൾപ്പെടുത്തിയാണ് അധ്യാപക ബാങ്ക് നവീകരിക്കേണ്ടത്. ഇൗ മാസം 11ന് ജില്ലയിലെ അധ്യാപക ബാങ്ക് നവീകരിക്കാനും ശേഷം തസ്തിക നഷ്ടപ്പെടുന്ന സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസ പ്രവർത്തനങ്ങൾ നടത്താനും നിർദേശമുണ്ട്.
14നുതന്നെ പുനർവിന്യാസ ഉത്തരവിറക്കാനും സംരക്ഷിത അധ്യാപകർക്ക് 15നു പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിക്കാനും ശമ്പളം മുടങ്ങാതിരിക്കാനും നടപടി വേണമെന്നും ഉത്തരവിൽ പറയുന്നു. മുഴുവൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ല വിദ്യാഭ്യാസ ഒാഫിസർമാർക്കും ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാർക്കുമാണ് ഉത്തരവ് നൽകിയിരിക്കുന്നത്. തസ്തിക നഷ്ടപ്പെട്ട് പുനർവിന്യാസം ലഭിക്കാതിരിക്കുന്ന കാലയളവിൽ സംരക്ഷിത അധ്യാപകർക്ക് ശമ്പളം മുടങ്ങും. ഇൗ സാഹചര്യം ഒഴിവാക്കാനാണ് 15 ദിവസത്തെ കർമപരിപാടി സഹിതം ഡി.പി.െഎയുടെ ഉത്തരവ്. വിദ്യാഭ്യാസ ജില്ലയിെല/ ഉപജില്ലയിലെ നിലവിെല അധ്യാപക ബാങ്ക് ഇൗമാസം മൂന്നു മുതൽ െഎ.ടി@ സ്കൂൾ വെബ്സൈറ്റിൽ ലഭ്യമാക്കും.
ഇതിൽനിന്ന് മാതൃവിദ്യാലയത്തിലേക്ക് മടങ്ങിപ്പോയവരെയും വിരമിച്ചവരെയും ഒഴിവാക്കിയും ഇൗ വർഷത്തെ തസ്തിക നിർണയത്തിൽ തസ്തിക നഷ്ടമാകുന്ന സംരക്ഷിത അധ്യാപകരെ ഉൾപ്പെടുത്തിയുമാണ് പരിഷ്കരിക്കുക. 2011 മാർച്ച് 31ന് നിയമനാംഗീകാരത്തോടെ െറഗുലർ സർവിസിൽ തുടർന്ന അധ്യാപക, അനധ്യാപകർ എന്നിവർക്ക് സംരക്ഷണത്തിന് അർഹതയുണ്ടായിരുക്കും. അധ്യാപക പാക്കേജ് വഴി 2011 ജൂൺ ഒന്നു മുതൽ നിയമനാംഗീകാരം ലഭിച്ച അധ്യാപകരും അനധ്യാപകരും സംരക്ഷണം ലഭിക്കുന്നവരിൽ ഉൾപ്പെടും.
1999, 2000 വർഷങ്ങളിലെ ഉത്തരവുകൾ വഴി സംരക്ഷണം ലഭിച്ച ജീവനക്കാരും അധ്യാപക പാക്കേജ് വഴി ക്ലസ്റ്റർ കോഒാഡിനേറ്റർമാരായി നിയമിക്കപ്പെട്ട റിട്രഞ്ച്ഡ് അധ്യാപകർ, പാക്കേജിെൻറ ഭാഗമായി തസ്തികയില്ലാതെ മറ്റ് സ്കൂളുകളിലേക്ക് പുനർവിന്യസിക്കപ്പെട്ട് ശമ്പളം വാങ്ങുന്ന സ്പെഷലിസ്റ്റ് അധ്യാപകർ, 2011 -12 മുതൽ ‘14 -15 വരെ രാജി, മരണം, റിട്ടയർമെൻറ്, സ്ഥലംമാറ്റം, പ്രമോഷൻ എന്നീ െറഗുലർ തസ്തികകളിൽ നിയമിക്കപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്തവർ എന്നിവർക്കും സംരക്ഷണ ആനുകൂല്യം ലഭിക്കും. എന്നാൽ, 2011 -12 മുതൽ അധിക തസ്തികകളിലെ ഒഴിവുകളിൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണാനുകൂല്യം ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.