ലൈസൻസ് പുതുക്കലിൽ അവ്യക്തത; പേക്ഷ ഉദ്യോഗസ്ഥർക്ക് അമിതാവേശം
text_fieldsതിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക് ഉയർന്ന പിഴ ഇൗടാക്കുന്നതിൽ നടപടികൾ തണ ുത്തെങ്കിലും കാലാവധി കഴിഞ്ഞ ലൈസൻസിെൻറ കാര്യത്തിൽ മോേട്ടാർ വാഹനവകുപ്പുദ്യോഗസ ്ഥർക്ക് അമിതാവേശം. ലൈസൻസ് പുതുക്കലിൽ വകുപ്പിനുതന്നെ അവ്യക്തതയുള്ളപ്പോഴാണ് കാലാവധി കഴിഞ്ഞ്് ഒരു ദിവസം വൈകിയാലും 1,100 രൂപ പിഴയീടാക്കുന്നത്. ഭേദഗതിയോടെയുള ്ള മോേട്ടാർ വാഹന നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കിയതാണ് ഇക്കാര്യങ്ങളിലെയെല്ലാം അധികൃതരുടെ പിടിവള്ളി.
കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കിയിെല്ലങ്കിൽ വീണ്ടും ടെസ്റ്റിന് ഹാജരാകണമെന്നും അപേക്ഷിച്ച തീയതി മുതലേ പുതുക്കി നൽകൂവെന്നും മാത്രമാണ് കേന്ദ്രമോേട്ടാർ വാഹന ഭേദഗതിയിലുള്ളത്. എന്നാൽ, കാലാവധിക്ക് ശേഷം ഏത് സമയം മുതൽ അപേക്ഷിക്കുന്നവരിൽനിന്ന് അധിക ഫീസ് വാങ്ങണം എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ഇൗ സാഹചര്യത്തിൽ കാലാവധി കഴിഞ്ഞ ലൈസൻസുകളുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഗതാഗത കമീഷ്ണറേറ്റ് സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമവകുപ്പിെൻറ പരിശോധനകൾ തുടരുന്നതിനിടെയാണ് മറുഭാഗത്ത് കാലാവധി കഴിഞ്ഞ് പിറ്റേന്നുമുതൽ ഫീസ് ഇൗടാക്കുന്നത്. ഒാണത്തോട് അനുബന്ധിച്ചുള്ള നീണ്ട അവധിദിനങ്ങളായതിനാൽ ഇൗ മാസം 16ന് ശേഷമേ നിയമവകുപ്പിൽനിന്ന് മറുപടി ലഭിക്കൂവെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.
മുമ്പ്, കാലാവധി കഴിഞ്ഞ ലൈസൻസുകൾക്ക് ഒരുമാസം വരെ ഗ്രേസ് പിരീഡുണ്ടായിരുന്നു. ഇൗ കാലയളവിൽ വാഹനമോടിക്കുന്നതിന് തടസ്സമില്ല. ഗ്രേസ് പിരീഡ് കഴിഞ്ഞാലേ പിഴ ബാധകമാവൂ. അഞ്ച് വർഷം വരെ ടെസ്റ്റിന് ഹാജരാകാതെ പിഴയടച്ച് ലൈസൻസ് പുതുക്കുകയും ചെയ്യാമായിരുന്നു. ഒരുമാസം കഴിഞ്ഞാൽ ആദ്യത്തെ ഒരുവർഷം വരെ 1,100 രൂപയും പിന്നീട് വൈകുന്ന ഒാരോ വർഷവും 1,000 രൂപ വീതവും പിഴയടച്ചാണ് ലൈസൻസ് പുതുക്കാമായിരുന്നത്.
എന്നാൽ, പുതിയ ഭേദഗതിയോടെ ഗ്രേസ് പിരീഡ് ഇല്ലാതായെന്ന് മാത്രമല്ല, കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ ടെസ്റ്റിന് ഹാജരായി പാസാകുകയും വേണം. ഇതിനിടെ കാലാവധി കഴിയുന്നതിെൻറ തലേന്ന് പുതുക്കലിനുള്ള ഫീസ് ഒാൺലൈനായി അടച്ചെങ്കിലും ഒാഫിസിൽ സമർപ്പിച്ചില്ലെന്ന കാരണത്താൽ വൈകൽ പിഴയിടുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.