പ്രളയ വീടുകളുടെ പുനരുദ്ധാരണം: 70000 ഡോളർ കമീഷൻ കിട്ടിയെന്ന് സ്വപ്ന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിനുള്ള യു.എ.ഇ പദ്ധതിയുടെ കരാർ പണം കൈമാറിയത് തലസ്ഥാനത്തുൾെപ്പടെ പ്രമുഖമായ കാര്‍ അക്സസറീസ് ഷോപ്പിനാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ മൊഴി.
മുമ്പ് പല വിവാദങ്ങളിൽപെട്ട ഇൗ കമ്പനി ഉടമയെയാണ് കരാര്‍ നടപ്പാക്കുന്നതിനുൾപ്പെടെ പണം കൈമാറി നിയോഗിച്ചത്. ഇൗ പദ്ധതിക്കുൾപ്പെടെ 70,0000 ഡോളര്‍ സ്ഥാപനത്തിൽനിന്ന് കമീഷനായി ലഭിച്ചെന്നും മൊഴിയിലുണ്ട്. 150 വീടുകളുടെ പുനര്‍നിര്‍മാണത്തിന് 1,60,000 ഡോളറാണ് യു.എ.ഇ കോണ്‍സുലേറ്റ് കൈമാറിയത്. പണമിടപാട് കരാര്‍ തലസ്ഥാനത്തെ പണമിടപാട് സ്ഥാപനം വഴിയായിരുന്നു.
യു.എ.ഇ കോണ്‍സുലേറ്റിലെ ഇൻറർനാഷനല്‍ ക്രെഡിറ്റ്-, ഡെബിറ്റ് കാര്‍ഡ് സേവന കരാര്‍ നല്‍കിയതിനും കമീഷൻ ലഭിച്ചിരുന്നു. കാർ അക്സസറീസ് ഷോപ്പും ഇൗ പണമിടപാട് സ്ഥാപനവും തിരുവനന്തപുരം സ്വദേശിയുടേതാണ്. കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന പല ഇടപാടുകളിലും ബിസിനസിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. സ്വപ്ന സുരേഷിന് ലൈഫ് പദ്ധതിക്ക് മുമ്പും കമീഷൻ കിട്ടിയതായി നേരത്തേതന്നെ അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.
എറണാകുളം സ്വദേശിയാണ് അറ്റകുറ്റപ്പണി കരാർ ഏറ്റെടുത്തത്. കോൺസുലേറ്റുമായി അടുപ്പമുള്ള തിരുവനന്തപുരം സ്വദേശി വഴിയാണ് പന്തളത്ത് വീടുകളുടെ അറ്റകുറ്റപ്പണി നടത്തിയത്. ഈ ഇടപാട് വഴിയാണ് കമീഷൻ കിട്ടിയതെന്നാണ് സ്വപ്ന എൻഫോഴ്സ്മെൻറിന് നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.