എസ്. രാജേന്ദ്രൻ എം.എൽ.എ പരുഷമായി സംസാരിച്ചെന്ന് സബ് കലക്ടർ
text_fieldsദേവികുളം: മൂന്നാർ പഞ്ചായത്തിെൻറ അനധികൃത നിർമാണത്തിനും വിഷയത്തിൽ എസ്. രാേജന് ദ്രൻ എം.എൽ.എ സ്വീകരിച്ച അവഹേളന നിലപാടിനുമെതിരെ കർശനനടപടിയുമായി ദേവികുളം സബ ്കലക്ടർ ഡോ. രേണുരാജ് മുന്നോട്ട്. ൈഹകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനാ ണ് തീരുമാനം. അനധികൃത നിർമാണം തടഞ്ഞതിന് തന്നെ എം.എൽ.എ അവഹേളിച്ചതായി ചീഫ് സെക്രട ്ടറി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ഇടുക്കി ജില്ല കലക്ടർ എന്നിവർക്ക് സബ്കലക്ടർ പരാതി നൽകി. സബ്കലക്ടർക്ക് പിന്തുണയുമായി റവന്യൂമന്ത്രിയും എസ്. രാജേന്ദ്രനെതിരെ സി.പി.െഎയും രംഗത്തെത്തി. എം.എൽ.എയോട് പാർട്ടി വിശദീകരണം തേടുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനും അറിയിച്ചതോടെ വിവാദത്തിനു രാഷ്ട്രീയമാനവും കൈവന്നിരിക്കുകയാണ്.
അനുമതിയില്ലാതെ പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിെൻറ തീരത്ത് നിർമിക്കുന്ന കെട്ടിടത്തിനാണ് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം സ്റ്റോപ് മെമ്മോ നല്‍കിയത്. പുഴയിൽനിന്ന് നിയമപരമായി പാലിക്കേണ്ട അകലമില്ലാതെയാണ് ഒന്നരകോടിയോളം രൂപ മുടക്കി പഞ്ചായത്ത് കെട്ടിടം പണിയുന്നത്. സബ് കലക്ടർ ഇടപെട്ട് നിർമാണം തടഞ്ഞ് ഉത്തരവിട്ടതിനെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ രംഗത്തുവരുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് തിരിച്ചയച്ച അദ്ദേഹം സബ്കലക്ടറെ അധിക്ഷേപിക്കുകയും നിർമാണം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് വിഷയം വിവാദമായത്.
സബ് കലക്ടറെ ‘അവൾ’ എന്ന് പരാമർശിച്ച എം.എൽ.എ ‘ബുദ്ധിയില്ലാത്തവൾ’ എന്ന പ്രയോഗവും നടത്തി. നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ചായിരുന്നു ഇത്. പിന്നീട്, താൻ അനാവശ്യവാക്കുകളൊന്നും പറഞ്ഞിട്ടില്ലെന്നും ‘അവൾ’ എന്ന വിളി നിരോധിക്കപ്പെട്ടതല്ലെന്നുമാണ് എം.എൽ.എ നിലപാടെടുത്തത്. ബുദ്ധിയില്ലാത്തവളെന്ന വാക്ക് അത്ര മോശമല്ലെന്നും രാജേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സബ് കലക്ടർ മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. താൻ എം.എൽ.എക്കെതിരെ ഒരു വാക്കും ഉപയോഗിച്ചിട്ടില്ലെന്നും എം.എൽ.എ എന്ന് മാത്രമാണ് സംബോധന ചെയ്തതെന്നും സബ് കലക്ടർ പറഞ്ഞു.
‘എനിക്കെതിരെ ഉന്നയിച്ച അധിക്ഷേപത്തെക്കുറിച്ച് തിങ്കളാഴ്ച വിഡിയോദൃശ്യങ്ങള്‍ സഹിതം വിശദ പരാതി നല്‍കും. റവന്യൂ വകുപ്പിെൻറ എൻ.ഒ.സിയില്ലാതെ നിർമാണം പാടില്ലെന്ന ഹൈകോടതി ഉത്തരവ് കാറ്റിൽപറത്തിയ പഞ്ചായത്തിെൻറ നടപടി ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ തിങ്കളാഴ്ച സത്യവാങ്മൂലം നൽകും’ - ഡോ. രേണുരാജ് പറഞ്ഞു. അതിനിടെ, സബ് കലക്ടറുടെ നടപടി തികച്ചും നിയമപരമാണെന്നാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിച്ചത്. ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യമില്ലെന്നും മറ്റാർക്കെങ്കിലും വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. കൈയേറ്റങ്ങൾക്കെതിരായ നിയമപരമായ നടപടിയെ പാർട്ടി എതിർക്കില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. സബ് കലക്ടറെ ആക്ഷേപിച്ച നടപടി തെറ്റെന്നും സ്ത്രീകളോട് ബഹുമാനപൂർവം െപരുമാറാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.