അൻപത് ദിവസത്തിന് ശേഷം കോഴിക്കോട് മിഠായിതെരുവിലെ കടകൾ തുറന്നു
text_fieldsകോഴിക്കോട്: ലോക് ഡൗണിനെ തുടർന്ന് അൻപതു ദിവസം അടഞ്ഞുകിടന്ന മിഠായിതെരുവിലെ കടകൾ തുറന്നു. സത്യവാങ്മുലം സമർപ്പിച്ച് പൊലീസിൽ നിന്ന് അനുമതിവാങ്ങിയാണ് കടകൾ തുറന്നത്. ഒാരോ കടയിലും വിസ്തീർണത്തിനനുസരിച്ച് നിശ്ചിത ആളുകൾക്കേ പ്രവേശനമുള്ളൂ എന്ന നോട്ടിസ് പതിച്ചാണ് പ്രവർത്തനമാരംഭിച്ചത്. 50 സ്ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയാണ് പ്രവേശനം.
രവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കാനാണ് അനുമതി. ആയിരത്തിലേറെ കച്ചവടസ്ഥാപനങ്ങളുണ്ട് മിഠായിതെരുവ് മേഖലയിൽ. പകുതിയോളേമ ആദ്യദിനത്തിൽ തുറന്നിട്ടുള്ളൂ.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ എല്ലാ കവ്വചടക്കാരും ഒരുമിച്ചെത്തി കടകൾ തുറക്കാൻ ആരംഭിച്ചെങ്കിലും സത്യവാങ്മൂലത്തിൽ പൊലീസ് കമീഷണറുടെ ഒപ്പുവാങ്ങണമെന്ന നിർദേശം കമീഷണർ നേരിട്ട് വന്ന് അറിയിച്ചതോടെ തുറന്ന കടകൾ അടച്ചു. പിന്നീട് അനുമതി രേഖകൾ കൈപറ്റി ഒാരോരുത്തരായി വന്ന് കട തുറക്കുകയായിരുന്നു. അതേസമയം അനുമതി കിട്ടാൻ വൈകിയതിനാൽ പല കടകളും തുറക്കാൻ വൈകി.
രാവിലെ തന്നെ തെരുവിെൻറ എല്ലാ കവാടങ്ങളിലും പൊലീസുമെത്തിയിരുന്നു. മൊട്ടുസൂചിക്ക് പോലും ബിൽ നിർബന്ധമാണ്. തെരുവിൽ വന്ന് പുറത്തുപോവുന്നവർ ബിൽ പോലിസിന് കാണിക്കണം. മാനാഞ്ചിറ, പാളയം, കോർട്ട് റോഡ്, താജ് റോഡ്, വൈക്കം മുഹമ്മദ് ബഷീർ റോഡ് തുടങ്ങിയ കവാടങ്ങളിൽ പൊലീസ് പരിശോധിച്ച ശേഷമാണ് ആളുകളെ പ്രവേശിപ്പിക്കൂ.
പെരുന്നാൾ കച്ചവടത്തിലാണ് ഇനി പ്രതീക്ഷ. ഇൗസ്റ്റർ, വിഷു ആഘോഷകാലത്ത് അടഞ്ഞുകിടക്കുകയായിരുന്നു മിഠായിതെരുവ്. വ്യാപാരികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ജില്ലാഭരണകൂടം കർശന വ്യവസ്ഥകളോടെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.