സംഘടനാ തെരഞ്ഞെടുപ്പിന് മുേമ്പ ശക്തി തെളിയിക്കാൻ നീക്കം, പുനഃസംഘടന: കോൺഗ്രസിൽ ബലപരീക്ഷണം
text_fieldsതിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലി കോൺഗ്രസ് സംഘടനാ നേതൃത്വവും ഗ്രൂപ് നേതൃത്വങ്ങളും ബലപരീക്ഷണത്തിന്. സംഘടനാതെരഞ്ഞെടുപ്പിന് അംഗത്വവിതരണം ആരംഭിച്ച സാഹചര്യത്തിൽ ഡി.സി.സി മുതൽ താഴേക്ക് ശേഷിക്കുന്ന പുനഃസംഘടന ഒഴിവാക്കണമെന്ന് എ, െഎ ഗ്രൂപ്പുകൾ വാദിക്കുേമ്പാൾ ഹൈകമാൻഡ് നിർദേശപ്രകാരം ആരംഭിച്ച പുനഃസംഘടന അവർ ആവശ്യെപ്പടാതെ നിർത്തിവെക്കില്ലെന്ന നിലപാടിലാണ് സംഘടനയുടെ പുതിയ നേതൃനിര.
ൈഹകമാൻഡിനെ സമീപിക്കാൻ ഗ്രൂപ്പുകൾ നീക്കം തുടങ്ങിയിരിക്കെ പുനഃസംഘടന പൂർത്തീകരിക്കണമെന്ന് മുഴുവൻ ഡി.സി.സി പ്രസിഡൻറുമാരടക്കം കെ.പി.സി.സി നിർവാഹകസമിതിയിലെ ബഹുഭൂരിപക്ഷവും ആവശ്യെപ്പട്ടത് ദേശീയനേതൃത്വത്തെ അറിയിച്ച് മുന്നോട്ടുപോകാനാണ് നേതൃത്വത്തിെൻറ നീക്കം. സംഘടനാ തെരഞ്ഞെടുപ്പിന് മുേമ്പ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് ഇരുകൂട്ടരും.
ജംബോ സമിതി ഒഴിവാക്കാനും ഭാരവാഹികളുടെ എണ്ണവും രാഷ്ട്രീയകാര്യ സമിതി നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹിത്വത്തിെൻറ മാനദണ്ഡം കെ.പി.സി.സി ഭാരവാഹികൾക്കും നിർവാഹക സമിതിയംഗങ്ങൾക്കുമായി 16, 17 തീയതികളിൽ നെയ്യാർഡാമിൽ നടക്കുന്ന പരിശീലനക്യാമ്പിൽ തീരുമാനിക്കാനാണ് ആലോചന. തുടർന്ന് ഭാരവാഹികളെ കണ്ടെത്താൻ ജില്ലകളിൽ പ്രത്യേക സമിതിയെ നിയോഗിക്കും. ശേഷം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും.
അംഗത്വവിതരണം ആരംഭിച്ച സാഹചര്യത്തിൽ പുനഃസംഘടന വേണ്ടെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. സംഘടന തെരഞ്ഞെടുപ്പിലൂടെയല്ലാതെ ഡി.സി.സി ഭാരവാഹികളെ ഒറ്റയടിക്ക് ഒഴിവാക്കിയാൽ അവർ പാർട്ടിക്ക് എതിരാകുമെന്നും ഇവർ പറയുന്നു. എന്നാൽ, ഇതെല്ലാം പാർട്ടിക്ക് ആവശ്യമായ ചടുലപ്രവർത്തനം തടസ്സപ്പെടുത്താനുള്ള തൊടുന്യായങ്ങളാണെന്ന് പാർട്ടി നേതൃത്വം കുറ്റപ്പെടുത്തുന്നു. സംഘടനാതെരഞ്ഞെടുപ്പിന് മുന്നോടിയായ അംഗത്വവിതരണം ഉൾപ്പെടെ നന്നായി നടത്താൻ താേഴത്തട്ടിൽ പുതിയ നേതൃത്വം വേണം. അടുത്തവർഷം നടക്കേണ്ട സംഘടനാതെരഞ്ഞെടുപ്പിെൻറ പേരിൽ ഇപ്പോൾ പുനഃസംഘടന നടത്താൻ സാധിക്കുന്നിെല്ലങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ കാരണങ്ങളുടെ പേരിൽ വീണ്ടും നീേട്ടണ്ടിവരും. പുനഃസംഘടനയുമായി ഗ്രൂപ്പുകൾ സഹകരിക്കുന്നില്ലെങ്കിൽ അവർക്കൊപ്പം നിൽക്കുന്നവരിൽനിന്ന് ഉൾപ്പെടെ ഭാരവാഹികളെ തീരുമാനിച്ച് നേതൃത്വം മുന്നോട്ടുപോകും. അങ്ങനെ വന്നാൽ ഗ്രൂപ്പുകളിൽ വിള്ളലുണ്ടാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.