പുനഃസംഘടനയിൽ കലങ്ങി കോൺഗ്രസ്: പ്രശ്ന പരിഹാരത്തിന് താരിഖ് അൻവർ കേരളത്തിലെത്തും
text_fieldsന്യൂഡൽഹി: പുനഃസംഘടനയിൽ കലങ്ങി മറിയുകയാണ് കോൺഗ്രസ്. ഏറെക്കാലമായി നിലച്ച ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും തലപൊക്കുകയാണിപ്പോൾ. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ പോര് തുടരവേ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രശ്നപരിഹാരത്തിനായി കേരളത്തിലെത്തുന്നു. ഈമാസം 12ന് എത്തുന്ന താരിഖ് അൻവർ മൂന്നുദിവസം കേരളത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനിടെ, പുനഃസംഘടനയിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്ന ആരോപണം തെറ്റാണെന്നു താരിഖ് അൻവർ പറഞ്ഞു.
കൂടിയാലോചന ഇല്ലാതെയാണ് കേരളത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. ഈ പരാതി കേന്ദ്ര നേതൃത്വം ഗൗരവത്തിലെടുക്കുന്നില്ല. മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവരടക്കം എല്ലാവരെയും വിശ്വാസത്തിലെടുത്താണു നിയമനമെന്നാണ് താരിഖ് അൻവർ പറയുന്നത്.
ജൂൺ മൂന്നിന് കെ.പി.സി.സി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അതേസമയം ബ്ലോക്ക് പുനഃസംഘടനയെ ചൊല്ലി കെ.പി.സി.സി നേതൃത്വത്തിനെതിരായി അവതരിപ്പിക്കാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി ഡൽഹിയിലേക്ക് പോകാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.