ഹൈകമാൻഡ് ആവശ്യപ്പെടാതെ പുനഃസംഘടന നിർത്തില്ല –സുധാകരൻ
text_fieldsതിരുവനന്തപുരം: എ.െഎ.സി.സി പ്രഖ്യാപിച്ച പാർട്ടി പുനഃസംഘടന അവർ ആവശ്യപ്പെടാതെ മാറ്റിവെക്കില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. അത്തരത്തിൽ ഒരാവശ്യം എ.െഎ.സി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് കെ.പി.സി.സിയല്ല. അതിന് വേറെ സംവിധാനമുണ്ട്. ജില്ലകളിലെ കാര്യങ്ങൾ വ്യക്തമായി അറിയാവുന്നത് ഡി.സി.സി പ്രസിഡൻറുമാർക്കാണ്. അവരെല്ലാം പുനഃസംഘടന പൂർത്തീകരിക്കണമെന്ന് ആവശ്യെപ്പട്ടിട്ടുണ്ട്. പരമാവധി ആറു പേരാണ് പുനഃസംഘടന വേണ്ടെന്ന് നിർവാഹകസമിതിയിൽ ആവശ്യെപ്പട്ടത്. അതിനാൽ ശേഷിക്കുന്ന പുനഃസംഘടനയുമായി പാർട്ടി മുന്നോട്ടുപോകും. മത്സരിച്ചാൽ മാത്രമേ നേതൃത്വത്തിൽ എത്താനാകൂവെങ്കിൽ താൻ മത്സരത്തിന് ഉണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.
യൂനിറ്റ് കമ്മിറ്റിയെ പറ്റി ബാലപാഠംപോലും അറിയാത്തവരാണ് വിമർശിക്കുന്നത്. ഇക്കാര്യത്തിൽ ഗ്രൂപ് മാനേജർമാർക്ക് ആശങ്കയുണ്ടോയെന്ന് അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. താൻ നോക്കുന്നത് പാർട്ടിയുടെ കാര്യമാണ്. സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെയും പാർട്ടിയെയും വിമർശിക്കുന്നവർെക്കതിരെയും പാർട്ടിയോഗങ്ങളിെല കാര്യങ്ങൾ മാധ്യമങ്ങൾക്ക് േചാർത്തി നൽകുന്നവർെക്കതിരെയും നടപടിയെടുക്കും. പ്രവർത്തകർക്ക് നിയമസഹായം നൽകുന്നതിന് ജില്ലതലത്തിൽ ലീഗൽ സെൽ രൂപവത്കരിക്കും. പാലിയേറ്റീവ് കെയർ ടീം, വികസനസമിതി എന്നിവക്ക് ജില്ലതലത്തിൽ രൂപം നൽകും. നവംബർ 19ന് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി ജന്മദിനം ആഘോഷിക്കും. ബംഗ്ലാദേശ് യുദ്ധത്തിൽ പെങ്കടുത്ത സൈനികരെയും മരിച്ച സൈനികരുടെ കുടുംബങ്ങളെയും അന്ന് ആദരിക്കും. കേന്ദ്രം വില കുറയ്ക്കാൻ തയാറായ സാഹചര്യത്തിൽ ഇന്ധനനികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാറും തയാറാകണം. അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.