Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രണയം നടിച്ച് വിവാഹ...

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പ്രണയം നടിച്ച്  വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്​റ്റിൽ
cancel
camera_alt

അഭിഷേക്

പറവൂർ: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ്​ പിടിയിൽ. ചെറിയ പല്ലംതുരുത്ത് ഐനിക്കിൽ വീട്ടിൽ അഭിഷേകാണ്​ (21) അറസ്​റ്റിലായത്. വരാപ്പുഴ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്ത ഇയാൾ പലപ്പോഴായി മുപ്പത് പവൻ സ്വർണവും കൈക്കലാക്കി.

പിന്നീട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ ബന്ധത്തിൽനിന്ന് പിന്മാറി. യുവതി പരാതി നൽകിയതിനെ തുടർന്ന് ഒരു വർഷമായി ഒളിവിലായിരുന്നു. സ്​റ്റേഷൻ ഓഫിസർ ഷോജോ വർഗീസ്, സബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരുടെ നേതൃത്വത്തി​െല സംഘമാണ് പിടികൂടിയത്. തട്ടിയെടുത്ത സ്വർണം ഇയാൾ പണയം ​െവച്ചതായി പൊലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseparavoor
Next Story