അടയ്ക്കാക്കള്ളന് പശ്ചാത്താപം; പണം വീട്ടിൽ കൊണ്ടിട്ടു, ഒപ്പം കത്തിൽ ഒരു മുന്നറിയിപ്പും
text_fieldsകോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി ഓമശ്ശേരി പുളിയാർ തൊടികയിൽ അഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു കുറിപ്പും 2500 രൂപയും കിട്ടി. വീട്ടിലെ അടയ്ക്ക മോഷ്ടിച്ച കള്ളന്‍റെ പശ്ചാത്താപ കുറിപ്പും അടയ്ക്ക വിറ്റ് കിട്ടിയ പണത്തിന്‍റെ പങ്കുമായിരുന്നു ഉണ്ടായിരുന്നത്. കുറിപ്പിൽ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നു.
പതിനായിരത്തോളം രൂപ വിലവരുന്ന അടയ്ക്കയാണ് അഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് മോഷണംപോയത്. മോഷ്ടാവിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചതുമില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം മോഷ്ടാവിന്‍റെ കത്തും പണവും ലഭിച്ചത്.
മദ്യപിക്കാൻ പൈസ ഇല്ലാത്തതുകൊണ്ടാണ് അടയ്ക്ക മോഷ്ടിക്കേണ്ടിവന്നതെന്ന് കത്തിൽ മോഷ്ടാവ് പറയുന്നു. അടയ്ക്ക വിറ്റ് കിട്ടിയ തുകയിൽ നിന്ന് കുറച്ചുപണം ഇതിനോടൊപ്പം വെക്കുന്നു. കൈയിൽ പൈസ ഇല്ലാതായാൽ ഇനിയും അടയ്ക്ക മോഷ്ടിക്കുമെന്നുള്ള മുന്നറിയിപ്പും കള്ളൻ നൽകിയിട്ടുണ്ട്. അടയ്ക്ക എപ്പോഴെടുത്താലും പൈസ തിരിച്ചുതരുമെന്നും പറയുന്നു.
അടയ്ക്ക മോഷ്ടിച്ചതിൽ കുറ്റബോധം തോന്നിയ മോഷ്ടാവാണ് കത്തെഴുതി പണവും വെച്ച് പോയത്. കുറച്ചെങ്കിലും പണം കിട്ടിയല്ലോ എന്നാണ് വീട്ടുകാരുടെ ആശ്വാസം. അതേസമയം, പതിനായിരത്തോളം രൂപയുടെ അടയ്ക്ക വിറ്റ് 2500 രൂപ മാത്രമല്ലേ കള്ളൻ തിരിച്ചുനൽകിയുള്ളൂ എന്ന് മറ്റ് ചിലർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.